റെയില്‍വേ സ്റ്റേഷനില്‍ രണ്ടരലിറ്റര്‍ പെട്രോളുമായി യുവാവ് പിടിയിൽ

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ രണ്ടരലിറ്റര്‍ പെട്രോളുമായി എത്തിയ യുവാവിനെ ആര്‍.പി.എഫ് പിടികൂടി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസില്‍ എത്തിയ കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍.പി.എഫ് പിടികൂടിയത്. അതേസമയം ട്രെയിനില്‍ പാഴ്‌സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോളാണ് താന്‍ കൈയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് യുവാവ് നല്‍കിയ മൊഴി.

എലത്തൂരില്‍ ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ ഒരാള്‍ യുപിയില്‍ പിടിയിലായെന്ന് സൂചന. അന്വേഷണത്തിനായി കേരള പോലീസ് സംഘം യുപിയില്‍ എത്തിയിരുന്നു. യുപി പോലീസ് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ ബുലങ്ഷഹറില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. 25 കാരനായ യുവാവാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.

യുപി നോയിഡ സ്വദേശിയായ ഷാറഖ് സെയ്ഫി എന്നയാളാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖ ചിത്രം പുറത്ത് വിട്ടിരുന്നു. 31ന് ഹരിയാനയില്‍ വെച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന വ്യ്ക്തിയുടെ ഫോണ്‍ ഓഫ് അയത്.