സിനിമയില്‍ തന്നെ ഒരു പ്രമുഖവ്യക്തി ചതിച്ചു; തുറന്ന് പറഞ്ഞ് ബാല

വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ബാല എത്തിയത്. താരത്തിന്റെ വിവാഹ ജീവിതം മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. ഗായിക അൃതയെ ആയിരുന്നു ബാല ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ഒരു മകള്‍ ഉണ്ട്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാമതും വിവാഹിതനായി. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയോരുക്കിയിരുന്നു.

ഇപ്പോള്‍ ബാല തനിക്ക് നേരിടേണ്ടിവന്ന ഒരു ചതിയെക്കുറിച്ചും മോഹന്‍ലാലിനേക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും തുറന്ന് പറയുകയാണ്. മോഹന്‍ലാലില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിയാല്‍ പിന്നെ അദ്ദേഹത്തിന് റഹേഴ്‌സല്‍ എടുക്കേണ്ട ആവശ്യം ഒന്നും ഇ്ല്ല. എന്നാല്‍ അദ്ദേഹം തന്നെ അഭിനയം എളുപ്പമാക്കുവാന്‍ റിഹേഴ്‌സല്‍ നടത്തുകയാണ് ചെയ്യുന്നത്. ഇതുന്നും ആരാധനകൊണ്ട് പറയുന്നതല്ലെന്നും ബാല പറയുന്നു.

മമ്മൂട്ടിയില്‍ നിന്നും ഡിസിപ്ലിനാണ് തനിക്ക് പഠിക്കുവാന്‍ കഴിഞ്ഞത്. വളരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും ബാല പറയുന്നു. ഏറ്റവും ഇഷ്ടമുള്ള നടന്‍ രജനികാന്താണന്നും അദ്ദേഹം പറയുന്നു.

സിനിമില്‍ നിന്നും വളരെ മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തന്നെ സിനിമയില്‍ ചതിച്ചത് ഇന്ന് മലയാളത്തില്‍ പ്രമുഖനായ ഒരാളാണെന്ന് ബാലപറഞ്ഞു. പുതിയ ഒരു സിനിമയ്ക്കായി അഡ്വാന്‍സ് നല്‍കിയെന്നും എന്നാല്‍ പണം മേടിച്ച് അയാള്‍ ചതിക്കുകയായിരുന്നു. ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നെല്ലെന്നും ബാല പറയുന്നു.

2019-ല്‍ വിവാഹ മോചനം നേടിയ ശേഷം ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ഇരുവരും പ്രണയം പുറത്ത് വിട്ടശേഷം ബാല പുറത്ത് വിട്ട വീഡിയോ വലിയ ചര്‍ച്ചയായിരുന്നു.