മധുവിധു ആഘോഷിച്ച് കഴിയും മുമ്പ് ലെനിയയെ തനിച്ചാക്കി സെബിന്‍ പോയി, മരണം എത്തിയത് പാചക വാതകത്തിന്റെ രൂപത്തില്‍

കോട്ടയം: പലപ്പോഴും അപ്രതീക്ഷിക്കാത്ത അപകടങ്ങള്‍ പലരുടെയും ജീവന്‍ തന്നെ ഇല്ലാതാക്കാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയത്ത് സംഭവിച്ചത്. പാചകവാതക സിലിണ്ടറില്‍ നിന്നും തീപടര്‍ന്ന് ദുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നവവരനാണ് മരിച്ചത്. രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം എന്ന 29 കാരനാണ് മരണത്തിന് കീഴടങ്ങിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്നു ഇദ്ദേഹം.

മധുവിധു ആഘോഷിച്ച് കഴിയും മുമ്പായിരുന്നു സെബിന്റെ മരണം. പ്രിയതമായായ ലെനിയെ പാതി വഴിയില്‍ ഉപേക്ഷിച്ച് സെബിന്‍ വേദനകളില്ലാത്ത ലോകത്തെക്ക് പോയി. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴേക്കും മരണം സെബിനെ തേടിയെത്തി.

18-ാം തീയതി രാവിലെ എട്ട് മണിയോടെ ഗ്യാസ് സിലിണ്ടര്‍ മാറുമ്പോഴാണ് അപകടം സംഭവിച്ചത്. പഴയ പാചകവാതക സിലിണ്ടര്‍ മാറി പുതിയ സിലിണ്ടര്‍ വയ്ക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. സിലിണ്ടര്‍ മാറുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഈ സമയം സെബിനൊപ്പം മാതാവ് കുസുമവും ഉണ്ടായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്.

ഉടന്‍ തന്നെ സെബിനെയും മാതാവിനെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ സെബിന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. കട്ടപ്പന ഇരട്ടയാര്‍ പാലയ്ക്കീല്‍ കുടുംബാംഗം ലെനിയ ആണ് സെബിന്റെ ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. കുട്ടിച്ചനാണ് പിതാവ്. സഹോദരങ്ങള്‍: അനു, എബിന്‍. സംസ്‌കാരം നടത്തി.