ഒരേസമയം ആറ് കാമുകിമാരെയും ഗര്‍ഭിണിമാരാക്കി, കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന യുവാവ്, കൗതുകം

ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ ഒരു പ്രത്യേക സംഭവമല്ല. എന്നാല്‍ നൈജീരിയക്കാരനായ പ്രെറ്റി മൈക്ക് എന്ന യുവാവ് പങ്കുവെച്ച വിവരമാണ് ഏറെ കൗതുകവും അവിശ്വസനീയവും ആയിരിക്കുന്നത്. തന്റെ ആറ് കാമുകിമാരെ ഗര്‍ഭിണിയാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അതിനുമുണ്ട് ഒരു പ്രത്യേകത. ആറ് പേരും ഒരേ സമയത്താണ് ഗര്‍ഭിണിയായത്. ഇപ്പോള്‍ ഇവര്‍ ഒരുമിച്ച് പ്രസവിക്കാന്‍ ഒരുങ്ങുകയാണ് ആറ് പേരും.

നൈജീരിയയില്‍ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് യുവാവ് എത്തിയത് തന്റെ ഗര്‍ഭിണിയായ ആറ് കാമുകിമാര്‍ക്ക് ഒപ്പം ആയിരുന്നു. ഇതോടെ ഇവര്‍ വലിയ ചര്‍ച്ചയായി മാറി. സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ലോകത്തെ പല കോണുകളിലും ഇവരുടെ ചിത്രവും വാര്‍ത്തയുമെത്തി. ഇവരെ ആശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ആര് യുവതികളും ഒരു യുവാവില്‍ നിന്നു തന്നെ ഒരേ സമയത്ത് ഗര്‍ഭിണിയായതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.പ്രെറ്റി മൈക്ക് എന്ന് അറിയപ്പെടുന്ന മൈക്ക് ഈസ്‌ന്വലി ന്വോഗുവാണ് തന്റെ കാമുകിമാരെ ഒരേ സമയം ഗര്‍ഭിണിയാക്കിയത്. ഇദ്ദേഹം ഗര്‍ഭിണിയായ ആറ് പേരുമായിട്ടാണ് വിവാഹ ചടങ്ങില്‍ എത്തിയത്. ഇവര്‍ എല്ലാവരും തന്റെ കുഞ്ഞിന് ഉദരത്തില്‍ വഹിക്കുന്നവരാണ് എന്ന് മൈക്ക് തന്നെയാണ് തുറന്ന് പറഞ്ഞത്. 300,000 ഫോളോവേഴ്‌സ് ഉള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങളൊക്കെ മൈക്ക് പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് ആറ് സ്ത്രീകള്‍ മൈക്കിനെ വലയം ചെയ്ത് നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. മാത്രമല്ല യുവതികള്‍ ആലിംഗനം ചെയ്യുന്നതും, യുവതികളുടെ വയറില്‍ തലോടി ചുംബിക്കുന്ന മൈക്കിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് മൈക്കിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. എന്റെ വിവാഹവേദിയില്‍ എനിക്ക് കനത്ത സൈനിക സാന്നിധ്യം ഉണ്ടാവാനുള്ള ഒരു കാരണം ഇതാണ് നിങ്ങള്‍ എന്റെ വിവാഹത്തിനും വന്നു അനുഗ്രഹിക്കുക ഒരാള്‍ എഴുതി. എന്നാല്‍ ചില ആളുകള്‍ അത് വ്യാജ ഗര്‍ഭം ആണെന്ന് വിമര്‍ശിച്ച് രംഗത്തെത്തി കാത്തിരിക്കൂ, അവര്‍ യഥാര്‍ത്ഥ ഗര്‍ഭിണിയാണോ?’ ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ഒരാള്‍ മുന്നോട്ട് വെച്ച സംശയം. പ്രൈറ്റി മൈക്ക് തന്റെ ‘പ്ലേബോയ്’ ജീവിതശൈലി കൊണ്ട് പ്രശസ്തനാണ്, മുന്‍ പോസ്റ്റുകളില്‍ തനിക്ക് കുറഞ്ഞത് അഞ്ച് ഭാര്യമാരെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ പറഞ്ഞതിനെ അപ്പടി നടപ്പിലാക്കിയിരിക്കുകയുമാണ് മൈക്ക് .ഏതായാലും ഇത്രയും ഭാര്യമാരെ കലഹങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ മൈക്കിന് കഴിയട്ടെയെന്നും ആശംസകള്‍ എത്തുന്നുണ്ട്.തങ്ങള്‍ 6 പേരും അദ്ദേഹത്തോടൊപ്പം അടുത്ത അടുത്ത മണിക്കൂറുകളില്‍ വെവ്വേറെ ചിലവഴിച്ചു എന്നും ഒരു അത്ഭുതം ലോകത്ത് നല്‍കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുമാണ് സ്ത്രീകള്‍ പറയുന്നത്. വളരെ ടെന്‍ഷന്‍ നിറഞ്ഞ ലോകത്തിനു ഏറെ പ്രതീക്ഷയും സ്‌നേഹവും ആയിരിക്കും ഞങ്ങളുടെ ഗര്‍ഭ ധാരണവും വരാന്‍ പോകുന്നു കുഞ്ഞുങ്ങളും എന്നും സ്ത്രീകള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ ഇതൊക്കെ ലോകത്തിനു തെറ്റായ സന്ദേശം നല്‍കും എന്നും ഭാവിയില്‍ ഈ യുവാവിനു ഇത്രയും സ്ത്രീകളേ എങ്ങിനെ ഭാര്യമാരാക്കാന്‍ ആകും എന്നും വിമര്‍ശനം ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് ഒരു പിതാവും 6 അമ്മമാരും എന്നത് കുട്ടികളില്‍ പോലും അരക്ഷിതാവസ്ഥ ഉണ്ടാകും. പ്രെറ്റി മൈക്ക് എന്ന യുവാവും 6 സ്ത്രീകളും ചെയ്തത് ശരിയായില്ല എന്നും ലൈംഗീക അരാജകത്വം പരീക്ഷണവും അല്ല കുടുംബ ജീവിതം എന്നും പലരും പറയുന്നു. ഗര്‍ഭ ധാരണവും കുഞ്ഞുങ്ങളേ ജനിപ്പിക്കലും കൗതുകത്തിനും വാര്‍ത്തയാകാനും ആകരുത് എന്നും കമന്റുകള്‍ എത്തുന്നുണ്ട്.