കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം വാകത്താനത്ത് കാറിന് തീപിടിച്ച ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ചൊവ്വാഴ്ച പാണ്ടൻചിറയില്ഡവെച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സാബുവിന് ഗുരുതരമായി പൊള്ളലേറ്റത്. .പുറത്തു പോയശേഷം തിരികെ എത്തുമ്പോൾ ചെറിയ സ്ഫോടന ശബ്ദത്തോടെ കാർ കത്തുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സമീപത്തു വീടുനിർമാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

സമീപത്തെ വീട്ടിൽനിന്നു കാറെടുത്ത് നാട്ടുകാർ ആദ്യം സാബുവിനെ ചെത്തിപ്പുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നുവെങ്കിലും . ഇന്നു രാവിലെയോടെയാണ് മരിച്ചു.