ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി, യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം

ശാസ്താംകോട്ട: ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ശക്തമാക്കി. കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ അരുണ്‍ ഡി രാജ് എന്ന 29കാരനാണ് ഗുജറാത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ ഭാര്യ ലിറ്റി രാജനു(21) വേണ്ടിയാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

2019 ഓഗസ്റ്റ് ആറ്‌ന് ആണ് സമീപവാസികളായിരുന്നു അരുണും ലിറ്റിയും വിവാഹിതര്‍ ആയത്. തുടര്‍ന്ന് അരുണിനും കുടുംബത്തിനും ഒപ്പമായിരുന്നു ലിറ്റി താമസിച്ചിരുന്നത്. ഇതിനിടെ കുണ്ടറയില്‍ നഴ്‌സിങ് പഠനം തുടര്‍ന്ന് വരികയായിരുന്നു. ഗുജറാത്തില്‍ ടയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അരുണ്‍. അരുണിനൊപ്പം ലിറ്റിയും ഗുജറാത്തിലേക്ക് പോയിരുന്നു. ഇതിനിടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞ് ഗുജറാത്തില്‍ നിന്നും ലിറ്റി നാട്ടില്‍ എത്തി.

അരുണിന്റെ വീട്ടില്‍ എത്തിയ ലിറ്റിയ കഴിഞ്ഞ് ഓഗസ്റ്റ് 16 മുതല്‍ കാണാതാവുകയായിരുന്നു. താന്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും കത്തെഴുതി വെച്ച ശേഷമായിരുന്നു ലിറ്റി പോയത്. ഇക്കാര്യമറിഞ്ഞതിന് പിന്നാലെ ഗുജറാത്തിലെ താമസ സ്ഥലത്ത് വെച്ച് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു.

സംഭവത്തെ തുടര്‍ന്ന് അരുണിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നു യുവതി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും ഫോണ്‍കോളുകള്‍ പരിശോധിച്ച് സമീപ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.