ആറ്റിങ്ങലിലെ ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം. ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെള്ളൂര്‍ക്കോണം സ്വദേശി വിഷ്ണുവിനെയാണ് ശനിയാഴ്ച പോലീസ് പിടികൂടിയത്. ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന ബാറിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമണം ഉണ്ടായത്. ബാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും കവര്‍ന്നിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബാറിലെത്തി മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ബാറില്‍ ബഹളം വെയ്ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് പിടികൂടിയ വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.

ഇവര്‍ ബാറില്‍ എത്തി മദ്യപിച്ചതിന് ശേഷം ബഹളം ഉണ്ടാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വിഷ്ണി ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് പണം കൊള്ള അടിക്കുകയായിരുന്നു.