കാനഡയോട് കോപിക്കരുത്, ഇന്ത്യയോട് യാചിച്ച് ബ്രിട്ടനും അമേരിക്കയും

കാനഡയോട് കോപിക്കരുതെന്ന് അഭ്യർഥിച്ച് അമേരിക്കയും ബ്രിട്ടനും ഇന്ത്യയോട് അഭ്യർഥന. കാനഡയിലെ നയതന്ത്ര ജീവനക്കാരുടെ എണ്ണം ഇന്ത്യയിൽ കുറയ്ക്കാൻ നിർബന്ധിക്കരുത് എന്ന് നരേന്ദ്ര മോദിയോടെ ബ്രിട്ടനും അമേരിക്കയും അഭ്യർഥിക്കുകയായിരുന്നു.ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം 41 കാനഡ നയതന്ത്ര ഉദ്യോഗസ്ഥരേയാണ്‌ ഇന്ത്യ പുറത്താക്കിയത്. ഇതിനു പിന്നാലെ കാനഡയിലെ ഇന്ത്യൻ വംശജരായ 20 ലക്ഷത്തിധികം ഇന്ത്യക്കാരുടേയും ലക്ഷ കണക്കിനു വിദ്യാർഥികളുടേയും ആവശ്യങ്ങൾ പ്രതിസന്ധിയിലായി.

കാനഡയുടെ ജന സഖ്യയിൽ 5% ഇന്ത്യക്കാരാണ്‌. കാനഡ സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 40% ഇന്ത്യക്കാരിൽ നിന്നാണ്‌. ബില്യൺ കണക്കിനു ഡോളർ ആണ്‌ ഇന്ത്യൻ വിദ്യാർഥികളിൽ നിന്നും നികുതിയും ഫീസും ആയി കാനഡയ്ക്ക് ഓരോ വർഷവും കിട്ടുന്നത്. ഇത്തരം വൻ രീതിയിൽ ഉള്ള റിക്രൂട്ട്മെന്റും ഫയലുകളും കൈകാര്യം ചെയ്യാൻ കാനദക്ക് ഇന്ത്യയിൽ വർദ്ധിച്ച തോതിൽ ഉള്ള ഉദ്യോഗസ്ഥർ വേണം. ഇപ്പോൾ 41 പേരേ ഇന്ത്യയിൽ നിന്നും പുറത്താക്കിയത് കാനഡയേ എല്ലാ രീതിയിലും പ്രതികൂലമായി ബാധിക്കും

ഇപ്പോൾ കാനഡയോടെ പ്രതികാര നിലപാട് മാറ്റണം എന്ന് യു എസും ഉക് കെയുമാണ്‌ ഇന്ത്യാ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.കാനഡയുടെ ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കണമെന്ന് നിർബന്ധിക്കരുതെന്ന്ഇരുവരും ന്യൂഡൽഹിയോട് അഭ്യർത്ഥിച്ചു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട തലസ്ഥാനങ്ങളിലെ ആശയവിനിമയവും നയതന്ത്രജ്ഞരും ആവശ്യമാണ്. നിരവധി കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് ഞങ്ങൾ യോജിക്കുന്നില്ല,“ യുകെ സർക്കാർ പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ഒട്ടാവയോട് ന്യൂഡൽഹി കഴിഞ്ഞ മാസം ആവശ്യപ്പെട്ടതിനെത്തുടർന്ന് കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്രജ്ഞരെ പിൻവലിച്ചിരുന്നു.നയതന്ത്ര ബന്ധത്തെക്കുറിച്ചുള്ള 1961 ലെ വിയന്ന കൺവെൻഷൻ പ്രകാരം എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ബാധ്യതകൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടൻ പറഞ്ഞു. “നയതന്ത്രജ്ഞരുടെ സുരക്ഷയും സുരക്ഷയും നൽകുന്ന പ്രത്യേകാവകാശങ്ങളും പ്രതിരോധങ്ങളും ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് വിയന്ന കൺവെൻഷന്റെ തത്വങ്ങളുമായോ ഫലപ്രദമായ പ്രവർത്തനവുമായോ പൊരുത്തപ്പെടുന്നില്ല എന്നും ഉക് കെ പറഞ്ഞു.

കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയിൽ നിന്ന് പോയതിൽ തങ്ങൾക്കും ആശങ്കയുണ്ടെന്ന് യുകെ സർക്കാരിനെ പ്രതിധ്വനിപ്പിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.ഇന്ത്യയും കാനഡയും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തണം. മധ്യസ്ഥ വഹിക്കാനും തയ്യാറാണ്‌ എന്ന് യു എസ് പറയുന്നു.കാനഡയുടെ നയതന്ത്ര സാന്നിദ്ധ്യം ഇന്ത്യയിൽ പഴയത് പോലെ പുനസ്ഥാപിക്കണം.നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961 ലെ വിയന്ന കൺവെൻഷൻ പ്രകാരം ഇന്ത്യ അതിന്റെ ബാധ്യതകൾ ഉയർത്തിക്കാട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇതിനിടെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇന്ത്യൻ സർക്കാർ നടപടി ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുഷ്കരമാക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു/നയതന്ത്രത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമായാണ് അവർ ഇത് ചെയ്യുന്നത്,“ ട്രൂഡോ പറഞ്ഞു.എന്നാൽ എല്ലാത്തിനും കാരണം കാനഡയാണ്‌ എന്ന് ഇന്ത്യ പറയുന്നു.ജൂണിൽ കാനഡയിൽ നടന്ന ഒരു സിഖ് ഭീകരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടായിരിക്കാമെന്ന് ട്രൂഡോ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടതിൽ ന്യൂഡൽഹി രോഷാകുലരാണ്. തെളിവില്ലാതെ ഇന്ത്യക്കെതിരേ ആരോപണം ഉന്നയിച്ചാൽ നേരിടും. അവരുടെ രാജ്യത്ത് നടന്ന കൊലപാതകത്തിന്റെ പ്രതികളേ അവർ കണ്ടത്തട്ടേ…അതിനു ഇന്ത്യക്ക് മേൽ പഴി ചാരേണ്ട എന്നും ഇന്ത്യ പറയുന്നു.

അതിനിടെ ഇന്ത്യയേ അപമാനിക്കും വിധം കാനഡ അറിയിപ്പും അന്തരാഷ്ട്ര തലത്തിൽ ഇറക്കി. ഇന്ത്യയിൽ നിന്നും കാനഡയിലേക്കു വിസ പ്രോസസിങ്ങ് താല്ക്കാലികമായി നിർത്തി എന്നും കാനഡ അറിയിച്ചു. ഇത് ഇന്ത്യൻ വിദ്യാർഥികൾക്കും ജോലി തോടുന്നവർക്കും തിരിച്ചടിയാകും.കാനഡയിലേക്കുള്ള വിസ പ്രോസസ്സിംഗ് കാനഡയെ താൽകാലികമായി വിസയും ഇൻ-വിസയും താൽക്കാലികമായി നിർത്തിവയ്ക്കും. ബംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിൽ കോൺസുലർ സേവനങ്ങൾ ഇനി ഉണ്ടാവില്ല.

ഈ കോൺസുലേറ്റുകൾ പൂട്ടി.ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിൽ മാത്രമേ ഇനി സേവനങ്ങൾ ഉണ്ടാകൂ..ഇന്ത്യയിൽ പോക്കറ്റടി, പേഴ്‌സ് തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ സാധാരണമാണ്‌. ഇന്ത്യയിലെ പോകറ്റടിക്കാൻ വിദേശികളേ ഉന്നം വയ്ച്ച് പ്രവർത്തിക്കും. അതിനാൽ ഇന്ത്യയിൽ ഉള്ള കാനഡക്കാർ ഇവരെ ജാഗ്രതയോടെ കരുതി ഇരിക്കണം എന്നുവരെ അറിയിപ്പിൽ കാനഡ പറയുന്നു.കുറ്റവാളികൾ വിദേശികളെ ലക്ഷ്യം വച്ചേക്കാം, പ്രത്യേകിച്ച് പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും,“ തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വലിയ തുകകൾ കൈയ്യിൽ കരുതരുതെന്നും കാനദ ഇന്ത്യക്കെതിരായി ഇറക്കിയ അറിയിപ്പിൽ പറയുന്നു.