യുവതിയുടെ നഗ്ന വീഡിയോ പ്രതിശ്രുതവരന് അയച്ചു നൽകി, വിവാഹം മുടങ്ങി,സുഹൃത്തുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

വിജയവാഡ : വിവാഹം മുടക്കുന്നതിനായി യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് അയച്ചു കൊടുത്ത സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26-കാരി നല്‍കിയ പരാതിയിലാണ് മുന്‍സുഹൃത്തായ യുവാവിനെയും കൂട്ടാളികളെയും പോലീസ് പിടികൂടിയത്

യുവതിയെ മോശപ്പെടുത്താനും വിവാഹം മുടക്കാനുമായി പ്രതികൾ ഈ ദൃശ്യങ്ങൾ പ്രതിശ്രുത വരന് അയച്ചു നൽകുകയും വ്യാപകമായി പ്രചരിപ്പിക്കുകയുമായിരുന്നു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് യുവതി സുഹൃത്തിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ബാന്ദുമില്ലി സ്വദേശിയായ യുവാവും 26-കാരിയും സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്.

പിന്നാലെ ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. ഈ അടുപ്പമാണ് കൈവിട്ടുപോയത്. യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീഡിയോകോളില്‍ നഗ്നയായതെന്നാണ് പരാതിയില്‍ പറയുന്നത്.
മാസങ്ങള്‍ക്ക് ശേഷം മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിനുപിന്നാലെയാണ് പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

ജൂണ്‍ 14-ാം തീയതി വിവാഹം നടക്കാനിരിക്കെ തലേദിവസം യുവതിയുടെ വീഡിയോ പ്രതി വരന് അയച്ചു നൽകി. പിന്നാലെ വിവാഹം മുടങ്ങി. വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ വരാനും കൂട്ടർക്കുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.