കുടുംബവഴക്കിലെ കേസ്‌ പിന്‍വലിക്കണം ; വാട്ടര്‍ ടാങ്കില്‍ കയറി 50 കാരന്റെ ആത്‌മഹത്യാ ഭീഷണി

ആലപ്പുഴ കുട്ടനാട് രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി. രാമങ്കരി സ്വദേശി റിബിലിയാണ് ആത്മഹത്യ ഭീഷണിയുമായി ടാങ്കിന് മുകളില്‍ കയറിയത്. കുടുംബ തര്‍ക്കത്തല്‍ പരിഹാരം ആവശ്യപ്പെട്ടാണ് ഇയാളുടെ ഭീഷണി.

ഇന്ന് പുലര്‍ച്ചെയാണ്‌ റിബിലി കേരളാ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മകള്‍ മറ്റൊരിടത്താണെന്നും മകളെ കാണാന്‍ സമ്മതിക്കണമെന്നുമാണ് റിബിലിയുടെ ആവശ്യം. നാട്ടുകാരും പൊലീസും അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും വിഷയത്തില്‍ ഉറപ്പ് വേണമെന്നാണ് റിബിലിയുടെ നിലപാട്.

റിബിലി അനുനയത്തിന് വഴങ്ങാത്തതുകൊണ്ട് റിബിലിയുടെ ശ്രദ്ധയില്‍പ്പെടാതെ വാട്ടര്‍ ടാങ്കിന്റെ മറ്റൊരു വശത്തുകൂടി ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്.

വീട്ടുവിട്ട് നാലുവര്‍ഷമായി ഊരുക്കരിയില്‍ ഒരു വള്ളത്തിലാണ് ട്രിബിലിയുടെ താമസം. ബുധനാഴ്ച രാവിലെ ആറോടെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ കാണുകയായിരുന്നു. നാട്ടുകാരും പഞ്ചായത്തു പ്രസിഡന്റും പോലീസും ആവശ്യപ്പെട്ടിട്ടും താഴെയിറങ്ങാന്‍ ഇയാള്‍ തയ്യാറായില്ല.

കേസ് പിന്‍വലിക്കണമെന്നും മകള്‍ വന്നാലെ ഇറങ്ങൂ എന്ന് ഭീഷിണി മുഴക്കി. ഒമ്ബതോടെ അമ്ബലപ്പുഴയില്‍ നിന്നും മകള്‍ വന്ന ശേഷമാണ് ഇയാള്‍ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്നും താഴെയിറങ്ങിയത്. പിന്നീട് രാമങ്കരി പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ഭാര്യയും മകളുമായി സംസാരിച്ചു. തനിച്ചു കഴിയുന്നതിന്റെ മാനസിക ബുദ്ധിമുട്ട് ട്രിബിലിക്ക് ഉള്ളതായി പോലിസ് പറഞ്ഞു.