ലുലുമാളിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ഫയർ ഫോഴ്‌സ് എത്തി താഴെയിറക്കി

കൊച്ചി: ലുലു മാളിൽ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൊച്ചിയിലെ മാളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ഫയർ ഫോഴ്‌സ് എത്തിയാണ് യുവാവിനെ താഴെ ഇറക്കിയത്

കൊച്ചി സ്വദേശി അലനാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. കൂടുതൽ വിവരം ലഭ്യമല്ല. ഇതാദ്യമായാണ് ഇത്തരമൊരു ആത്മഹത്യാ ശ്രമം ലുലു മാളിനുള്ളിൽ ഉണ്ടാകുന്നത്.

എല്ലായിപ്പോഴും മാളിനുള്ളിൽ നല്ല രീതിയിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. യുവാവ് ചാടി മരിക്കാൻ ശ്രമിക്കുന്നത് കണ്ട് ആളുകളും പരിഭ്രാന്തരായി.