30 വര്‍ഷമായി പോലീസിനെ വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

തിരുവനന്തപുരം. 30 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയാണ് പിടിയിലായത്. എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നു വിളിക്കുന്ന അബ്ദുല്‍ റഹ്‌മാന്‍ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

1993ല്‍ വിദേശ ജോലിക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയ പെരുന്തല്‍മണ്ണ സ്വദേശിയായ വിജയകുമാറിനെ തട്ടിക്കൊണ്ടുപോയെന്നതാണ് കേസ്. പിന്നീട് തടങ്കലില്‍ പാര്‍പ്പിച്ച വിജയകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് കേസില്‍ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. ജ്യാമത്തില്‍ ഇറങ്ങിയ ശേഷം കോഴിക്കോട് ഫറോക്കിലുള്ള സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്തേക്ക് താമസംമാറ്റുകയും.

കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയുമായിരുന്നു. തിടര്‍ന്ന് 1997ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിന്നീട് വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രതി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ച് താമസിക്കുമ്പോഴാണ് പിടിയിലായത്.