അവളുടെ പ്രണയത്തിന് ഞാനായിട്ട് പ്രതീക്ഷകള്‍ കൊടുത്തിട്ടില്ല, സൂര്യയെ കുറിച്ച് മണിക്കുട്ടന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇക്കുറി സീസണില്‍ ഏറെ ചര്‍ച്ചയായതാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. പലപ്പോഴായി സൂര്യ അത് തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ സൂര്യയുടേത് വെറും നാടകമാണെന്നും ഷോയില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണെന്നും പലരും പറയുന്നുമുണ്ട്. ഇതുവരെ സൂര്യയ്ക്ക് പോസിറ്റീവ് ആയ ഒരു മറുപടി മണിക്കുട്ടന്‍ നല്‍കിയിട്ടില്ല.

സൂര്യയോട് തനിക്ക് സൗഹൃദമാണെന്ന് മണിക്കുട്ടന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മണിക്കുട്ടന്‍ സൂര്യയുടെ പ്രണയത്തെ ഭയന്ന് തുടങ്ങി എന്നാണ് പുതിയ പ്രതികരണങ്ങള്‍. നോബിയോയും അനൂപിനോടും മണിക്കുട്ടന്‍ സംസാരിക്കവെയാണ് ഇത്തരത്തില്‍ ഒരു സൂചന ലഭിക്കുന്നത്. നോബി സൂര്യയെ കുറിച്ച് മണിക്കുട്ടനോട് ചോദ്യം ഉന്നയിച്ചു. നിനക്കൊന്നുമില്ലെന്ന് അറിയാം. എന്നാല്‍ ഒരു സംസാര വിഷയമാകരുതെന്നാണ് പറയാനുള്ളതെന്ന് നോബി പറഞ്ഞു.

സംസാരം വിഷയം ആകരുതെന്ന് കരുതിയാണ് ഞാന്‍ മാറി നടക്കുന്നത്. പക്ഷെ അതിന്റെ ഇടയിലാണ് ഇങ്ങനെയുള്ള ഡയലോഗുകള്‍ പറയുന്നത്. പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ. ഞാന്‍ മണിക്കുട്ടനെ ജീവന് തുല്യം സ്‌നേഹിക്കുന്നു. പക്ഷെ മണിക്കുട്ടന്‍ എനിക്കത് തിരിച്ചു തരുന്നില്ലെന്നൊക്കെ പറയുകയാണ് ഇവള്‍. ഇവളിതെന്തോന്നൊക്കെയാ പറയുന്നത്. ഇന്ന് രാവിലെ വന്ന് മണിക്കുട്ടാ അയാം സോറി എന്നൊക്കെ പറഞ്ഞു. നോബിയോട് മറുപടിയായി മണിക്കുട്ടന്‍ പറഞ്ഞു.

ലാലേട്ടന്‍ വന്ന് പറയുമ്പോള്‍ നീ അങ്ങ് ചിരിച്ച് കളിച്ച് വിടണം. അല്ലാതെ അറുത്തു മുറിച്ചൊന്നും പറയാനാകില്ലല്ലോ എന്ന് നോബി പറഞ്ഞു. അപ്പോള്‍ മണിക്കുട്ടന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇന്ന് രാവിലെ വന്നിരുന്നു. എന്താ എന്നോടൊരു പിണക്കം പോലെ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു കാര്യമായിട്ടൊന്നും സംസാരിക്കാനില്ല സൂര്യ എന്ന്. കവിത എഴുതിയ നീ ഇങ്ങനെ കളങ്കം എന്നൊക്കെ പറയുമ്പോള്‍, അതും ഇങ്ങനൊക്കെയുള്ള വാക്കുകള്‍ പ്രയോഗിക്കുന്നത് എങ്ങനൊക്കെ പോകുമെന്ന് നിനക്കറിയില്ലേ എന്ന് ചോദിച്ച് മാറ്റി നിര്‍ത്തി.

എന്നാല്‍ താന്‍ മിണ്ടാതിരിക്കുകയൊന്നുമില്ല. പക്ഷെ അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ കുറച്ചൊന്ന് സൂക്ഷിക്കുന്നുണ്ട്. അവളുടെ പ്രണയത്തിന് ഞാനായിട്ട് പ്രതീക്ഷകള്‍ കൊടുത്തിട്ടില്ലെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. എന്നെ ഒരാള്‍ വെറുക്കുന്നതിന് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുപോലെ ഇഷ്ടപ്പെടുന്നതുമെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. ദൈവമാണ് തന്നെക്കൊണ്ട് അന്നങ്ങനെ പറഞ്ഞ് വ്യക്തത വരുത്താന്‍ തോന്നിച്ചതെന്നും മണിക്കുട്ടന്‍ അനൂപിനോടും പറഞ്ഞു.