മണിപ്പുർ സംഘർഷം, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ നിവേദനം

ഇംഫാല്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലിത്തില്‍ ആശങ്കഅറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും എത്രയും വേഗത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും 10 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, കോണ്‍ഗ്രസ്, ശവസേന എന്നി പാര്‍ട്ടികളാണ് നിവേദനം നല്‍കിയത്.

നിലവില്‍ എന്‍എച്ച് 2 അടച്ച് കുക്കി സമുദായക്കാര്‍ ദേശിയപാതയില്‍ താമസിച്ചുവരുകയാണ്. ഇതുമൂലം അആവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കുന്നില്ലെന്നും. വിലക്കയറ്റം കാരണം യാത്രക്കാര്‍ വലയുകയാണ്. എത്രയും പെട്ടന്ന് ദേശീയ പാത തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം മണിപ്പൂരില്‍ പ്രത്യേക ഭരണം എന്ന ആവശ്യം പ്രതിപക്ഷം തള്ളി. അതേസമം സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് എംഎല്‍എമാരും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.