ഒന്നരമാസക്കാലം നീണ്ട ആർത്തവം, യൂട്രസ് റിമൂവലിനുശേഷം ഇപ്പോൾ പൂർണ്ണആരോഗ്യവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു.

അടുത്തിടെയാണ് സ്വന്തം അധ്വാനത്തിലൂടെ മഞ്ജു പത്രോസ് മനോഹരമായ ഒരു വീട് നിർമിച്ചത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചതിനെ കുറിച്ച്‌ മഞ്ജു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് സ്വന്തമായി ഒരു വീടെന്ന സ്വപനത്തിലേക്ക് താരം എത്തിയത്.

സിസ്റ്റും മറ്റും കൂടുതലായി യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ചുമാണ് മഞ്ജു അടുത്തിടെ തുറന്നു പറഞ്ഞത്. നിസ്സാരമെന്നു കരുതുന്ന രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്നും താരം പറഞ്ഞു. ഒന്നരമാസത്തോളം ആർത്തവം നീണ്ടുനിൽക്കുകയും മറ്റുള്ള ആരോഗ്യ അവസ്ഥകളും കാരണമാണ് താൻ ഡോക്ടറെ സമീപിച്ചതെന്നും താരം പറഞ്ഞു.

ഇപ്പോളിതാ സ്റ്റൈലിഷ് ലുക്കിൽ താരം പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇതാണ് മാറ്റം എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.