എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും, സപ്പോർട്ടും- മഞ്ജു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. അടുത്തിടെയാണ് സ്വന്തം അധ്വാനത്തിലൂടെ മഞ്ജു പത്രോസ് മനോഹരമായ ഒരു വീട് നിർമിച്ചത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചതിനെ കുറിച്ച്‌ മഞ്ജു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് സ്വന്തമായി ഒരു വീടെന്ന സ്വപനത്തിലേക്ക് താരം എത്തിയത്.

ഇപ്പോഴിതാ, മകനെക്കുറിച്ച് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. മഞ്ജുവിന് ഏക മകനാണ് – ബെർണാച്ചു എന്ന ബെർണാഡ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ മകനാണെന്ന് മഞ്ജു പറയുന്നു. ഹൃദയത്തിൽ തൊടുന്ന കുറിപ്പാണ് മഞ്ജുവിന്റേത്.

‘കുറച്ചുകാലം നിന്റെ വീട് എന്റെ ഉദരമായിരുന്നു. അന്നൊക്കെ ഞാൻ ഒറ്റക്ക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോൾ അന്നും ഞാൻ നിന്നെ പൊന്നു പോലെ നോക്കി വളർത്തി, നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, എന്തിനും ഏതിനും.ഞാൻ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു, എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നു എന്ന്. എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും, സപ്പോർട്ടും എല്ലാം. ഞാൻ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ, എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതിൽ. ഞാൻ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ’.– മകന്റെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിച്ചു.

അടുത്തിടെ, ആശുപത്രിയിൽ നിന്നുള്ള തന്റെ ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തോടൊപ്പമുള്ള ആ സെൽഫി, Feeling so grateful for having these people in my life…Thank for being there for me…എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തത്.