നവംബര്‍ അഞ്ച് മുതല്‍ സംസ്ഥാനത്തെ എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

കൊച്ചി. നവംബര്‍ അഞ്ച് മുതല്‍ എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡൈവര്‍മാര്‍ സമരത്തിലേക്ക്. അനിശ്ചിതകാല പണിമുടക്കാണ് ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാന വ്യാപകമായി സിലിണ്ടര്‍ നീക്കം നിലയ്ക്കും. ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്നാണ് ആവശ്യം.

വിഷയത്തില്‍ 2022 മുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും വിഷയത്തില്‍ തീരുമാനം എടുത്തിരുന്നില്ല. വിഷയത്തില്‍ തീരുമാനം ആകാത്തതിനാല്‍ പ്രതിഷേധം അറിയിച്ച് ശനിയാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചവരെ സൂചന സമരം നടത്തും.