28 ലക്ഷം രൂപ വിലവരുന്ന ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ.

കഴിഞ്ഞ മാസമാണ് മഞ്ജു വാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയത്. തമിഴ് സൂപ്പർതാരം അജിത്ത് കുമാർ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ലഡാക്ക് ബൈക്ക് ട്രിപ്പിൽ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും ലൈസൻസ് ലഭിച്ച വേളയിൽ മഞ്ജു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് അവർ. ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ഒപ്പം പോയ ലഡാക്ക് ട്രിപ്പിൽ അജിത്ത് കുമാർ ഓടിച്ചിരുന്ന അതേ സിരീസിൽ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്.

രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡൽ. ലൈസൻസ് ലഭിക്കുംമുൻപേ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസൻസ് കയ്യിൽക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കൂ എന്ന തീരുമാനത്തിലായിരുന്നു മഞ്ജു. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാർ ഈ വർഷം നടത്തുന്നുണ്ട്. ലൈസൻസ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പിൽ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വർഷത്തെ ആദ്യ റിലീസ്.