കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന “ധന” ത്തിൻ്റെ ജന്മദിനമാണിന്ന്, ബീനക്ക് ആശംസയുമായി മനോജ്

മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ ബീനക്ക് കോവിഡും പിടിപെട്ടിരുന്ന.

ബീനയുടെ ജന്മദിനത്തിൽ മനോജ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. കഴിഞ്ഞ 18 വർമായി എൻ്റെ ജീവിതത്തിന് പൊൻതിളക്കമായി. എൻ്റെ ജീവിതത്തിൻ്റെ കരുത്തായി. നല്ല ഭാര്യയായി, എൻ്റെ മകന് നല്ല അമ്മയായി, ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന “ധന” ത്തിൻ്റെ ജന്മദിനമാണിന്ന്. എന്നും നിനക്ക് മാത്രം അവകാശപ്പെട്ട എൻ്റെ മനസ്സും ശരീരവും നിറഞ്ഞ ഹൃദയത്തോടെ ജന്മദിന സമ്മാനമായി ഞാൻ വീണ്ടും നല്കുന്നു എന്നായിരുന്നു മനോജ് കുമാർ കുറിച്ചത്. നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് കീഴിൽ‍ കമന്റുകളുമായെത്തിയത്.

1990 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച ബീന ദൂരദർശനിൽ സംപ്രേഷണം ചെയ്ത, ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു. ആട്ടോഗ്രാഫ്, അമ്മക്കിളി, ആലിപ്പഴം, (ഏഷ്യാനെറ്റ്) , ഇന്ദ്രനീലം (അമൃത ടി.വി.), ചാരുലത (ഏഷ്യാനെറ്റ്)ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീന അഭിനയിച്ച പരമ്പരകൾ.