തിരക്കഥ പോലും വായിക്കാതെ അവതരിപ്പിച്ച കഥാപാത്രമാണ് അത്, മനോജ് കെ ജയന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അഭിനയിച്ച ചിത്രം എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ നടന്‍ കൂടിയാണ് അദ്ദേഹം. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്താരമായ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

അനന്ദഭദദ്രത്തിലെ ദിഗംബരന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ് മനോജ് കെ ജയന്‍ മനസ് തുറന്നത്. തിരക്കഥ വായിച്ചു പോലും നോക്കാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയിക്കുന്നതിന് മുമ്പ് ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് അനന്ദഭദ്രമെന്നും മനോജ് കെ ജയന്‍ പറയുന്നു.

മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ, ‘ദിഗംബരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയില്‍ പ്രേക്ഷകരെ അത് അടിച്ചു ഏല്‍പ്പിക്കണം എന്നാലേ അതിനു പൂര്‍ണ്ണത വരൂ.’

‘ഞാന്‍ അത്ര റിസ്‌ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാല്‍ ഇതിന്റെ തിരക്കഥ ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുന്‍പ് നേരത്തെ ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുള്‍ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസള്‍ട്ട് അത്ര മികച്ചതായിട്ടുമില്ല’. പക്ഷെ ബ്‌ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരന്‍’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു’.