മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ. പ്രധാനമന്ത്രിയുമായി നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. ശ്രീലങ്കയില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാഷ്ട്രത്തലവന്‍ കൂടിയായ മാര്‍പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് എത്താന്‍ സാധിക്കുകയുള്ളു.

ക്ഷണം സ്വീകരിച്ച് പോപ് ഫ്രാന്‍സിസ് ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ മൂന്നര പതിറ്റാണ്ടിനു ശേഷമാകും ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുമായി നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍സ് സ്വാമിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടും. സിബിസിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒക്‌സ് വാള്‍ ഇഗ്‌നേഷ്യസ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസലിസ് ക്ലീവിസ് കത്തോലിക് ബാവ എന്നിവരാണ് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച.