തടികുറിക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് മാന്‍വിക്ക് പറയാനുള്ളത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളണ് മാന്‍വി സുരേന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും വൈറലാകാറുണ്ട്. നാടന്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരേപോലെ താരം തിളങ്ങാറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടി.

തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും എന്നാണ് മാന്‍വി മറുപടി നല്‍കിയത്. സൗന്ദര്യരഹസ്യം എന്താണെന്ന ചോദ്യത്തിന് വ്യത്യസ്തതരം ഭാവത്തിലുള്ള ഇമോജികളാണ് മാന്‍വി മറുപടിയായി കൊടുത്തിരിക്കുന്നത്. മിസ്സിസ് ഹിറ്റ്ലര്‍ ആണോ സീതയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും എന്നായിരുന്നു താരത്തിന്റെ മറുപടി.

മാന്‍വിയുടെ യഥാര്‍ഥ പേര് ഇത് തന്നെയാണോ അതോ ശ്രുതി എന്നാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. ശ്രുതി എന്നാണ് താരം ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. മാന്‍വിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ചോദ്യം വന്നു. പ്ലസ് വണ്‍, പ്ലസ്ടു ഏത് സബ്ജക്റ്റ് ആയിരുന്നുവെന്നും അത് കഴിഞ്ഞ് ഏത് കോഴ്സിനാണ് പോയതെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.

പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് ആയിരുന്നുവെന്നും ബിരുദം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആയിരുന്നുവെന്നും ബിരുദാനന്തര ബിരുദം ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ആണ് പഠിച്ചതെന്നും മാന്‍വി പറഞ്ഞു.