അന്ന് ദിലീപേട്ടനെ ഞാൻ തിരിച്ചറിഞ്ഞില്ല, അനുഭവം വെളിപ്പെടുത്തി മന്യ

കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപേട്ടനെ കണ്ടിട്ട് തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ലെന്ന് തുറന്നു പറയുകയാണ് മന്യ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വെളിപ്പെടുത്തൽ, എന്റെ ഷോട്ട് റെഡിയായപ്പോൾ ഞാൻ പോയി. ദിലീപേട്ടന്റെ മുൻപിലൂടെയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം കുഞ്ഞിക്കൂനന്റെ വേഷത്തിലായിരുന്നു. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ശരിയ്ക്കും ഞെട്ടിപ്പോയി. അപ്പോൾ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ. വിലമതിക്കാൻ കഴിയാത്ത ഓർമകൾ. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമാണ്.

ദിലീപ് നായകനായ ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.

2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു. 2013 ൽ വികാസ് ബാജ്‌പയിയുമായി മന്യ വിവാഹിതയായി. വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്. സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇൻസ്റ്റയിൽ തന്റെയും നാല് വയസുകാരിയായ മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്.