മുഖ്യമന്ത്രിയുടെ മറുപടി ദുർബലം, തെറ്റിദ്ധരിപ്പിക്കുന്ന വിധം ചില കാര്യങ്ങൾ പറഞ്ഞുവെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം. മുഖ്യമന്ത്രി മാസപ്പടി വിവാദത്തില്‍ നല്‍കിയ മറുപടി ദുര്‍ബലമാമെന്ന് മാത്യു കുഴല്‍നാടന്‍. കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെന്നെ ഉള്ളുവെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. ഇവിടം കൊണ്ട് മാസപ്പടി വിവാദം അവസാനിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലി ചെയ്തതിന്റെ പ്രതിഫലമാണ് എക്‌സാലോജിക് കമ്പനി കൈപ്പറ്റിയതെന്നും മാസപ്പടിയാണെന്ന് പറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലെന്നും ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും കാണിച്ച് നല്‍കിയ അപേക്ഷയില്‍ പാസാക്കിയ ഉത്തരവാണ് വിവാദമായത്.

ഇത്തരം സെറ്റില്‍മെന്റില്‍ എക്‌സാലോജിക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരി സംരംഭക മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് നികുതി അടച്ച് നികുതി റിട്ടേണ്‍ വെളുപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണെന്ന് പറയുന്നത് ഒരു പ്രത്യേക മനോനിലയാണെന്നും മുഖ്യമന്ത്രി പറയുന്നു.