ഹാസ്യതാരം മായ മൗഷ്മയെ മറന്നോ,നടിയുടെ പുതിയ വിശേഷം ഇങ്ങനെ

സിനിമാ സീരിയൽ രംഗത്ത് സജീവമായിരുന്ന താരമാണ് മായ മൌഷ്മി.പകിട പകിട പമ്പരം കണ്ടവർ ആരും മായാ മൗഷ്മിയെ മറക്കില്ല.ഇത് മാത്രമല്ല 45ഓളം സീരിയലുകളിലാണ് മായ എത്തിയത്.ഇതിൽ മിക്കതും പ്രധാവവേഷത്തിൽ തന്നെയായിരുന്നു.സിനിമകളിലും സജീവ സാനിധ്യമായിരുന്നു മായാ മൗഷ്മി.ബാബ കല്യാണി,രൗദ്രം തുടങ്ങിയ സിനിമകളിൽ മായവേഷമിട്ടിട്ടുണ്ട്.അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.ഒരു നടി ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കുമ്പോൾ തന്നെ അവരെ പറ്റി നിരവധി ഗോസിപ്പുകളാണ് പുറത്ത് വരുക.എന്നാൽ ഒറ്റ ഗോസിപ്പുകൾക്കും മറുപടി നൽകാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ

ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം 2002ജൂലായ് രണ്ടിനാണ് സീരിയൽ സംവിധായകനായ ഉദയകുമാറുമാറിനെ നടി വിവാഹം ചെയ്തത്.സംവിധായകനുമായുള്ള വിവാഹത്തെ തുടർന്ന് ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞുമായി ഇവർ അകന്ന് കഴിയുകയായിരുന്നുഎന്നാൽ ഈ വിവാഹബന്ധവും താരം വേർപെടുത്തി മൂന്നാമതും വിവാഹം കഴിച്ചിരുന്നു.മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിൻ ആണ് മായയുടെ ഭർത്താവ്.അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം

തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താൻ.ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു ഞാൻ.ലീവ് എന്ന് പറഞ്ഞാൽ,എനിക്ക് ഒരു മകൾ കൂടി ജനിച്ചു നിഖിതാഷ.അവൾ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ.ഇപ്പോൾ അവൾക്ക് ആറ് വയസ്സായി.മോൾ സ്‌കൂളിൽ പോയി തുടങ്ങി. ഇനിയിപ്പോൾ ഞാൻ അഭിനയത്തിലേക്ക് വരാൻ ഒരുക്കമാണ്.നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ,അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ

തന്റെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയത്തിനും താരം മറുപടി നൽകുന്നുണ്ട്.അയ്യോ അത് ഞാൻ നോർത്ത് ഇന്ത്യക്കാരി ഒന്നുമല്ല.ചേട്ടന്റെ പേര്‌ മനോജ് എന്നാണ്,പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര്‌ എനിയ്ക്കായി ഇടണം എന്നുണ്ടായിരുന്നു,അങ്ങനെയാണ് ഞാൻ മായ മൗഷ്മി ആയി മാറിയതെന്നും മായ പറഞ്ഞു