ജന്മദിനം ആഘോഷമാക്കി മീനൂട്ടി, ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ടോപ് സിംഗറിലൂടെയായാണ് അവതരണത്തിലും കഴിവുണ്ടെന്ന് താരം തെളിയിച്ചത്.

ഒക്ടോബർ 12 നായിരുന്നു മീനാക്ഷിയുടെ പിറന്നാൾ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുളള ആഘോഷ ചിത്രങ്ങളാണ് മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മീസാൻ, അമീറ, കാക്കപ്പൊന്ന് എന്നിവയാണ് മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ ബോഡി’ യിലും മീനാക്ഷി അഭിനയിച്ചിരുന്നു.

ബാലതാരമായിട്ടാണ് മീനാക്ഷിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. നാദിർഷയുടെ ആദ്യ സംവിധാന ചിത്രം ‘ അമർ അക്ബർ അന്തോണി’ യിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗഥ, കോലുമിഠായി, മോഹൻലാൽ തുടങ്ങി അനവധി ചിത്രങ്ങളിൽ മീനാക്ഷി അഭിനയിച്ചു. ടോപ് സിംഗറിലൂടെ അവതരണത്തിലും കഴിവുണ്ടെന്ന് താരം തെളിയിച്ചത്.

കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 17 വയസ്സാണ് പ്രായം.കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഫാക്കൽറ്റിയാണ് അച്ഛൻ അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമായ കുട്ടി താരത്തിന്റെ യഥാർത്ഥ പേര് അനുനയ അനൂപ് എന്നാണ്.