വിപിൻ മീരയെ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത്, കൂടെ സ്നേഹം നിറച്ചവളെന്ന അഭിസംബോധനയും

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. പ്രശസ്ത മെഗാ സീരിയൽ ആയ കുടുംബവിളക്കിൽ അഞ്ചു വർഷമായി ഒന്നിച്ചു പ്രവർത്തിച്ചവരാണ് മീരയും വിപിനും. വിവാഹ വിവരം വന്നതും മീരക്ക് നേരെ സൈബർ ഇടത്തിൽ രൂക്ഷആക്രമണവും നടന്നിരുന്നു.

വിവാഹവാർത്ത പുറത്തുവിടുന്നതിനും മുൻപ് തന്നെ ഇവർ തമ്മിൽ സോഷ്യൽ മീഡിയയിൽ സംഭാഷണങ്ങൾ നടന്നിരുന്നു. വിപിനിൻറെ ചിത്രങ്ങൾ പലതിലും മീര കമന്റ് ചെയ്തിട്ടുണ്ട്. വിപിൻ അതിനെല്ലാം മറുപടി നൽകുകയുമുണ്ടായി

മീര തന്റെ ഹൃദയത്തിൽ സ്നേഹം നിറച്ചവൾ എന്നാണ് വിപിൻ ഒരു കമന്റിന് മറുപടി നൽകിയത്. തന്റെ മുഖത്തെ പുഞ്ചിരിയുടെ കാരണക്കാരിയും മീരയെന്നാണ് വിപിനിന്റെ ഭാഷ്യം. മീരയുടെ പേരിന്റെ ആദ്യാക്ഷരമായ M എന്നാണ് വിപിൻ മീരയെ വിളിച്ചിരിക്കുന്നത്. വിപിൻ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മിക്കതിലും മീര കമന്റ് ചെയ്തിരിക്കുന്നത് കാണാം. മീരയുടെ കമന്റിന് വിപിൻ മറുപടി കൊടുക്കാതെ പോകുകയുമില്ല. അവിടെയാണ് ഈ അഭിസംബോധന

മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലൂടെയാണ് മീര മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാവുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുന്നത്. ഡോക്യുമെന്ററികളിലും വിപിന്‍ പുതിയങ്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുവന്‍, കൃതി, ഇമ്പം, അപ്പുവിന്റെ സത്വാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നീ ചിത്രങ്ങളില്‍ മീര അഭിനയിച്ചിട്ടുണ്ട്.