‘ചത്ത..’ എന്ന വാക്ക് ഉച്ചരിച്ച ശേഷം ‘ചാപിളള’ എന്നാക്കുന്നു, വലിച്ചെറിഞ്ഞ് കൊലചെയ്യപ്പെട്ട നവജാത ശിശുവിനെ മോശമായി ചിത്രീകരിച്ച കമ്മീഷണർക്കെതിരെ അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

കൊച്ചി കടവന്ത്ര പനമ്പള്ളി നഗർ-വിദ്യാനഗറിൽ നിന്ന് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ പിഞ്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞുകൊന്ന വാർത്ത വേദനയോടെയാണ് നാം കേട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പോലിസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞ് ചത്തു എന്ന് പറഞ്ഞ കൊച്ചി ഐജിപി ശ്യാംസുന്ദറിനെദതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. മനുഷ്യകുഞ്ഞ് ചത്തു എന്ന് എന്നാരും പറയില്ല. വലിച്ചെറിയപ്പെട്ട കുഞ്ഞിനെ കുറിച്ച് പറയുമ്പോൾ ‘ചത്ത..’ എന്ന വാക്ക് ഉച്ചരിച്ച ശേഷം ‘ചാപിളള’ എന്നാക്കുകയാണ് ഇയാൾ. ഇതൊക്കെ വെറും ഉദാഹരണങ്ങൾ മാത്രം. ഇതിലും നീചമായൊരു പ്രഹസനം കേരളാ പോലീസിൻ്റെ ഭാഗത്ത് നിന്ന്, കേസിലെ പ്രതിക്ക് അനുകൂലമായി, കൊല്ലപ്പെട്ടവനെ അപഹസിക്കും വിധം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോയെന്ന് അഡ്വക്കറ്റ് ചോദിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ആദരണീയനായ ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രൻ്റെ ചങ്ങായിയാണ് ഈ പോലീസുദ്യോഗസ്ഥൻ- കൊച്ചി IGP ശ്യാംസുന്ദർ. ഇയാൾ ഈ പറയുന്നത് കേൾക്കാത്തവർ ക്ഷമയോടെ മുഴുവൻ കേൾക്കുക. കേട്ടിട്ടുള്ളവർ സാവകാശം ക്ഷമയോടെ വീണ്ടും കേൾക്കുക. കൊച്ചി കടവന്ത്ര പനമ്പള്ളി നഗർ-വിദ്യാനഗർ ക്രോസ്സ് റോഡിലുള്ള വൻഷിക അപ്പാർട്മെന്റിന് മുന്നിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട്, ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയപ്പെട്ട 3 മണിക്കൂർ മാത്രം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ inquest proceedings തൊട്ടരികിൽ നടക്കുന്നതിനിടയിലാണ് ഈ മാധ്യമകൂടികാഴ്ച ഒരുക്കിയത്.

കൊലക്കേസ് പ്രതിയുടെ അച്ഛനമ്മമാരുടെ പങ്കിനെ കുറിച്ച് പറയുമ്പോൾ ഇയാൾ എന്തിനാണ് വിക്കുന്നത്, ഓരോ വരിയും ആരോ പറഞ്ഞു പഠിപ്പിച്ചു കൊടുത്തത് പോലെ രണ്ടാമത് ഒരുവട്ടം കൂടി ഉരുവിടുന്നത്? മനുഷ്യകുഞ്ഞ് ചത്തു എന്ന് എന്നാരും പറയില്ല. വലിച്ചെറിയപ്പെട്ട കുഞ്ഞിനെ കുറിച്ച് പറയുമ്പോൾ ‘ചത്ത..’ എന്ന വാക്ക് ഉച്ചരിച്ച ശേഷം ‘ചാപിളള’ എന്നാക്കുകയാണ് ഇയാൾ. ഇതൊക്കെ വെറും ഉദാഹരണങ്ങൾ മാത്രം. ഇതിലും നീചമായൊരു പ്രഹസനം കേരളാ പോലീസിൻ്റെ ഭാഗത്ത് നിന്ന്, കേസിലെ പ്രതിക്ക് അനുകൂലമായി, കൊല്ലപ്പെട്ടവനെ അപഹസിക്കും വിധം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ? ഇത്രമേൽ പൈശാചികമായ ഒരു ഏകപക്ഷീയപരസ്യപ്രസ്‌താവന നടത്താൻ ഈ ഉദ്യോഗസ്ഥന് ധൈര്യം പകരുന്നത് തോളിൽ തട്ടി, ഇവൻ്റെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് ദേവൻ രാമചന്ദ്രനാണ്, ദേവൻ രാമചന്ദ്രൻ്റെ തൃകൈകളാണ്.