ഉണ്ണി മുകുന്ദൻ ഞങ്ങളെ ഫോളോ ചെയ്തപ്പോൾ സന്തോഷിച്ചിരുന്നു- മീത്തും മിറിയും

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതരാണ് മീത്ത് മിറി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതി എത്തിയത് അടുത്തിടെയാണ്. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. നിരവധി ആരാധകരാണ് ഇവർക്കുളളത്. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത തങ്ങളെ ഫോളോ ചെയ്ത ഏക സെലിബ്രിറ്റിയെ കുറിച്ചും പിന്നീട് അദ്ദേഹം ബ്ലോക്ക് ചെയ്തതിനെ കുറിച്ചും സംസാരിച്ച് എത്തിയിരിക്കുകയാണ് മീത്തും മിരിയും. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മീത്തും മിറിയും വിചിത്രമായ സംഭവത്തെ കുറിച്ച് വിവരിച്ചത്. ഉണ്ണി മുകുന്ദനായിരുന്നു ഇരുവരേയും ഫോളോ ചെയ്ത ഏക സെലിബ്രിറ്റി. ഇപ്പോൾ ഈ സംഭവം പറഞ്ഞാൽ വിവാദമാകുമോയെന്ന് ഭയമുണ്ടെന്ന് പറഞ്ഞാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്.

ഉണ്ണി മുകുന്ദൻ ആദ്യം ഫോളോ ചെയ്തു. പിന്നെ കുറച്ച് നാൾ കഴിഞ്ഞ് നോക്കിയപ്പോൾ അൺഫോളോ ചെയ്ത് ബ്ലോക്കും ചെയ്തതായി കണ്ടു. ആളുടെ അക്കൗണ്ട് നോക്കിയിട്ടൊന്നും കാണുന്നില്ലായിരുന്നു. ഞങ്ങൾ തമ്മിൽ കമ്യൂണിക്കേഷനൊന്നും നടന്നിട്ടില്ലായിരുന്നു. സാധാരണ ചിലപ്പോൾ ആളുകൾ ഉണ്ണി മുകുന്ദനോടൊക്കെ സ്റ്റോറി ഷെയർ ചെയ്യുമോ, സിനിമയിൽ ചാൻസ് തരുമോയെന്ന് ചോദിക്കുകയൊക്കെ ചെയ്യും ഞങ്ങൾ അത്തരത്തിൽ ഒരു കമ്യൂണിക്കേഷനും നടത്തിയിട്ടില്ല.

ചിലപ്പോൾ ബൈ മിസ്റ്റേക്ക് ആയതായിരിക്കാം. പക്ഷെ അപ്പോഴും അൺഫോളോ എല്ലെ വരികയുള്ളു. ബ്ലോക്ക് വരില്ലല്ലോ. നമ്മളെ പോലെ വീഡിയോ ചെയ്യുന്ന ക്രേസി കപ്പിളിലെ വിക്കിയാണ് ആ​ദ്യമായി ഉണ്ണി മുകുന്ദൻ ക്രിയേറ്റേഴ്സിൽ ആകെ ഫോളോ ചെയ്യുന്നത് എന്നേയും നിന്നേയുമാണെന്ന് പറഞ്ഞത്. പിന്നെ ഒരു ദിവസം സേർച്ച് ചെയ്ത് നോക്കിയപ്പോഴാണ് ഉണ്ണി മുകുന്ദൻ ബ്ലോക്ക് ചെയ്തതായി മനസിലായത്.