പരസ്പരം മനസിലാക്കിയതിന് ശേഷം മതി വിവാഹമെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നു, ചീരുവിനെ കുറിച്ച് മേഘ്‌ന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. അടുത്തിടെയാണ് നടിയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിച്ചത്. കന്നഡ നടനാണെങ്കിലും ഭാഷ വ്യത്യാസമില്ലാതെ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തി. മേഘ്‌ന ഗര്‍ഭിണിയായിരുന്ന സമയമാണ് ചീരുവിന്റെ അപ്രതീക്ഷിത വിയോഗം. മകന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മേഘ്‌നയുടെയും ചീരുവിന്റെയും പ്രണയ വിവാഹമായിരുന്നു. പത്ത് വര്‍ഷം നീണ്ട് നിന്ന ബന്ധത്തിനൊടുവിലായിരുന്നു വിവാഹം. ഇപ്പോഴിതാ ചീരു തന്നെ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മേഘ്‌ന. ചീരു ആണ് ആദ്യം പ്രെപ്പോസ് ചെയ്തതെന്നാണ് മേഘ്‌ന പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ചീരു ആണ് തന്നോട് ആദ്യം ഇഷ്ടം തുറന്ന് പറയുന്നത്. അവന്‍ പറയണം എന്നായിരുന്നു തന്റെ ആഗ്രഹം. അതിനാല്‍ തന്നെ ഞാന്‍ പ്രെപ്പോസ് ചെയ്തില്ല. ചീരുവിന് എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ എന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ‘ എനിക്ക് നിന്നെ ഇഷ്ടമാണ്. എന്നേയും ഇഷ്ടപ്പെടണം’ എന്നായിരുന്നു ചീരുവിന്… മേഘ്‌ന വീഡിയോയില്‍ പറയുന്നു. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആയിട്ടുണ്ട്.

ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു അടുപ്പം തോന്നി. നടിയുടെ വാക്കുകള്‍ ഇങ്ങനെ… ” പതിനാല് വര്‍ഷം മുന്‍പാണ് ചിരുവിനെ ആദ്യമായി കാണുന്നത്. രണ്ട് പേരുടെയും സിനിമാ കുടുംബം, വീട്ടുക്കാര്‍ക്ക് തമ്മിലും അറിയാമായിരുന്നു. അമ്മയാണ് എന്നെ ആദ്യം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ ഒരു മാന്ത്രിക അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോള്‍ കരുതിയില്ല. ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തോന്നി. ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം നീണ്ട പ്രണയം. വിവാഹം വരെ എത്താന്‍ സമയം വേണമെന്ന് ഞങ്ങള്‍ തോന്നി.

പരസ്പരം മനസിലാക്കിയതിന് ശേഷം മതി വിവാഹമെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നു എന്നും മേഘ്‌ന ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. പരസ്പരം അറിയുകയും മനസിലാക്കുകയും വേണം. വിവാഹത്തില്‍ എത്താന്‍ പാകപ്പെടുകയും വേണം. ‘വില്‍ യു മ്യാരി മീ’ എന്ന് ചിരുവില്‍ നിന്ന് കേള്‍ക്കേണ്ടി വന്നില്ല. അനുയോജ്യമായ സമയം വന്ന് ചേര്‍ന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു വിവാഹം. പ്രണയിച്ച ആ പത്ത് വര്‍ഷത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്ക് പുതുദിനമായി അനുഭവപ്പെട്ടു.

ഏറ്റവും അടുത്ത സുഹൃത്ത്, മകന്‍, വഴിക്കാട്ടി, അതിലുപരി എന്റെ ആത്മാവിന്റെ ഭാഗം കൂടിയാണ് ചിരു. ഞാന്‍ ചിരുവിനോട് സംസാരിക്കണമെന്നില്ല. എന്റെ നോട്ടം, മനസ്, ഇഷ്ടം എനിക്ക് എന്ത് വേണം, എല്ലാം ചിരുവിന് അറിയാം. എന്റെ ജീവിതം തിരിച്ചറിഞ്ഞത് എന്നെ പൂര്‍ണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ഞങ്ങള്‍ തമ്മില്‍ എല്ലാ ദിവസവും ചെറിയ വഴക്ക് ഉണ്ടാവുമായിരുന്നു.സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമാണെന്ന് കരുതാനാണ് താല്‍പര്യം.