നിറകണ്ണുകളോടെ കുഞ്ഞിനെ ഏറ്റുവാങ്ങി ധ്രുവ് സർജ,ജൂനിയർ ചിരുവിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

ചിരഞ്ജീവി സർജയ്ക്കും നടി മേഘ്‌ന രാജിനും ആൺകുഞ്ഞ് പിറന്നെന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം. ചിരഞ്ജീവിയുടെ അനിയനും നടനുമായി ധ്രുവ് കുഞ്ഞിനെ ഏറ്റുവാങ്ങി കൊണ്ടുള്ള ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

മേഘ്‌ന ഗർഭിണിയാണെന്നറിഞ്ഞ് അധികം വൈകും മുമ്പായിരുന്നു ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നുള്ള ചിരഞ്ജീവിയുടെ മരണം മേഘ്‌നയ്ക്ക് കടുത്ത ആഘാതമായിരുന്നെങ്കിലും കുടുംബവും സുഹൃത്തുക്കളും വലിയ പിന്തുണ നൽകിയിരുന്നു.മേഘ്‌നയുടെ ബേബി ഷവർ ചടങ്ങ് ഗംഭീരമായി കുടുംബം ആഘോഷിച്ചിരുന്നു. കുഞ്ഞിനായി ധ്രുവ് സർജ വാങ്ങിയ പത്ത് ലക്ഷം വിലവരുന്ന വെള്ളിത്തൊട്ടിലും വാർത്തയായിരുന്നു.