മേഘ്ന രാജ് അമ്മയായി,ധ്രുവ് സർജക്കൊപ്പമുള്ള കുഞ്ഞിന്റെ ആദ്യ ചിത്രം വൈറൽ

മലയാളികളുടെ പ്രിയതാരമാണ് മേഘ്ന രാജ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം.ആരാധകരെ സന്തോഷത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് മേഘ്ന രാജിനും ചിരഞ്ജീവിക്കും ആൺ കുഞ്ഞ് ജനിച്ചു.വ്യാഴാഴ്ച രാവിലെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സര്‍ജ കുടുംബത്തിലെ ഓരോരുത്തരും.ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയത്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ മുക്തനായിട്ടില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്.വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ധ്രുവ് ആയിരുന്നു.