എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്, ചിരഞ്ജീവി സര്‍ജയെ കുറിച്ച് മേഘ്‌ന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടത്തിന്റെ നൊമ്പരം പേറിയാണ് മേഘ്‌ന ഇപ്പോള്‍ കഴിയുന്നത്. ചികഞ്ജീവി മരിക്കുമ്പോള്‍ നടി ഗര്‍ഭിണിയായിരുന്നു. പിന്നീട് മകന് ജന്മം നല്‍കുകയും ചെയ്തു. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഫ്രണ്ട്ഷിപ് ഡേയില്‍ ചിരഞ്ജീവി സര്‍ജയെ ഓര്‍ക്കുകയാണ് മേഘ്‌ന.

ചിരഞ്ജീവി സര്‍ജക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് മേഘ്‌ന ഫ്രണ്ട്ഷിപ് ഡേയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്, ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചിരഞ്ജീവി സര്‍ജ’ എന്ന് കുറിച്ചു കൊണ്ടാണ് മേഘ്‌ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മേഘ്‌ന. സിനിമയില്‍ അഭിനയിക്കുന്ന വിശേഷം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ മേഘ്‌ന ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. മകന്‍ ജൂനിയര്‍ ചീരുവിന് ഒമ്ബത് മാസം പൂര്‍ത്തിയായെന്നും താന്‍ വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുകയാണ് എന്നുമായിരുന്നു മേഘ്‌നയുടെ പോസ്റ്റ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. മേഘ്‌ന രാജ് ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ചിരഞ്ജീവിയുടെ മരണത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായാണ് താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്.