രണ്ടുപേർക്കും ഇഷ്ടം കൃഷ്ണനെ, ഭക്തിയും വിശ്വാസവും കൂടുതൽ ലേഖക്ക്- എംജി ശ്രീകുമാർ‌

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും എത്തുന്നുണ്ട്. ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോളിതാ വിശ്വാസത്തെക്കുറിച്ചുള്ള എംജിയുടെ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്

കുറിപ്പിങ്ങനെ, കൃഷ്ണനെയാണ് എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടം. തന്നേക്കാളും കൂടുതൽ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്കാണ്. മാസത്തിൽ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തിൽ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങൾ. ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്.

ചെന്നൈയിലുണ്ടായിരുന്ന ഒരു ഫ്‌ളാറ്റ് വിൽക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല. ഗുരുവായൂരിൽ തൊഴാൻ വന്നപ്പോൾ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫ്‌ളാറ്റോ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. പ്രാർത്ഥിക്കുമ്പോൾ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫ്‌ളാറ്റിനെക്കുറിച്ച് ചോദിച്ച് ഒരാൾ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തു.

ഗുരുവായൂരിൽ വില്ലകൾ നിർമ്മിച്ച് കൊടുക്കുന്ന ഒരു ബ്രാൻഡ് ആയിടയ്ക്കായിരുന്നു എംജിയെ സമീപിച്ചത്. അവരുടെ ബ്രാൻഡ് അംബാസിഡറാവാനായിരുന്നു അവരാവശ്യപ്പെട്ടത്. ചെന്നൈയിലെ ഫ്‌ളാറ്റ് വിറ്റ കാശ് ചേർത്ത് ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത് അങ്ങനെയാണ്