ജീവിതത്തിൽ ചെയ്ത പുണ്യം മരിക്കുന്നതു വരെ അമ്മയെ ഞാൻ നന്നായി നോക്കിയെന്നതാണ്- എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് എംജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിൻരെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലനാണ്. ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് എം.ജി സംഗീത കൊടുമുടി കയറിയത്.

ഇപ്പോഴിതാ അമ്മയെക്കുറിച്ച് പറഞ്ഞ് വികാരഭരിതനാവുകയാണ് എംജി ശ്രീകുമാർ. ടോപ് സിം​ഗറിൽ അമ്മയെക്കുറിച്ച് മത്സരാർത്ഥി പാടിയപ്പോഴായിരുന്നു അദ്ദേഹം അമ്മയെക്കുറിച്ച് വാചാലനായത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കാര്യങ്ങളുണ്ട് അമ്മയെക്കുറിച്ച്. ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി. എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌തൊരു നന്മ എന്ന് പറയുന്നത് മരിക്കുന്നത് വരെ ഞാൻ അമ്മയെ നന്നായിട്ട് നോക്കി എന്ന് പറഞ്ഞ് വികാരഭരിതനാവുകയായിരുന്നു എംജി ശ്രീകുമാർ. ലേഖയ്ക്കും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ എൽഇഡി വാളിൽ കാണിച്ചിരുന്നു.

സംഗീത കുടുംബത്തിൽ ജനിച്ച എംജി ശ്രീകുമാർ കുട്ടിക്കാലത്തെ തന്നെ പാട്ടിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ചേട്ടനൊപ്പമായി കച്ചേരികളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. ബാങ്ക് ജോലി കിട്ടിയപ്പോഴും എംജി സംഗീതത്തെ കൂടെക്കൂട്ടിയിരുന്നു. മോഹൻലാലിനായി പാടിയതോടെയാണ് എംജിയുടെ കരിയർ മാറിമറിഞ്ഞത്. അടുത്ത സുഹൃത്തുക്കളായ ഇവരുടെ കൂട്ടുകെട്ട് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കോളേജ് കാലം മുതലുള്ള സൗഹൃദം ഇരുവരും ഇപ്പോഴും തുടരുന്നുണ്ട്.