പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതിക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കു​ഴ​ൽ​മ​ന്ദത്ത് വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്ന് സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച രണ്ട് ബീ​ഹാ​ർ സ്വ​ദേ​ശി​ക​​ൾ അ​റ​സ്റ്റി​ലായി. ബീ​ഹാ​ർ അ​രൈ​റ ഭ​ട്ടി​യാ​രി സ്വ​ദേ​ശി​ക​ളാ​യ രൂ​പ് ലാ​ൽ കു​മാ​ർ (30), പ്ര​ഭു​കു​മാ​ർ (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​ഴ​ൽ​മ​ന്ദം പൊലീസാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ര​​​ണ്ടോ​ടെയാണ് സംഭവം. കു​ഴ​ൽ​മ​ന്ദം പെ​രു​ങ്കു​ന്നം കോ​തോ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ വീ​ട്ട​മ്മ​യു​ടെ ര​ണ്ടു പ​വ​ൻ വരുന്ന പ​ഴ​യ സ്വ​ർ​ണം തി​ള​ക്കം കൂ​ട്ടി​ത്ത​രാം എ​ന്നു പ​റ​ഞ്ഞു വാ​ങ്ങി. തുടർന്ന് ഇത് രാ​സ​ലാ​യ​നി​യി​ൽ ഇ​ട്ടു. പീന്നിട്‌ സ്വ​ർ​ണ​ത്തി​ന്റെ നി​റം മാ​റി​യ​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു മ​ന​സ്സി​ലാ​യ വീ​ട്ട​മ്മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യിച്ചു. തു​ട​ർ​ന്ന് പൊലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കുകയായിരുന്നു.