മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ കല്ലേറ്, ഒരാൾക്ക് പരിക്കേറ്റു, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ആലുവ: മദ്യലഹരിയില്‍ പാർക്ക് ചെയ്തിരുന്ന കാറുകൾക്കു നേരെ കല്ലേറ് നടത്തി അന്യസംസ്ഥാന തൊഴിലാളി. പിടികൂടാനെത്തിയ പൊലീസു കാർക്കു നേരെയുെ ആക്രമണം. യുവാവ് പിടിയിൽ .

വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപമാണ് സംഭവം. ബം​ഗാൾ സ്വദേശിയായ യുവാവ് മദ്യലഹരിയിൽ സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവമറിഞ്ഞ് ആലുവ പോലീസ് സ്ഥലത്തെത്തി. കൈയ്യില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരേയും ഇയാൾ ആക്രമിച്ചു. പിടികൂടാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കല്ലേറില്‍ പരിക്കേറ്റു.

ആലുവ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷിനാണ് കല്ലേറില്‍ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ പോലീസുകാരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.