ഇഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറന്റെ ഹർജി, സുപ്രീം കോടതി നാളെ പരി​ഗണിക്കും

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഹേമന്ത് സോറൻ്റെ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ പരിഗണിക്കും.

അറസ്റ്റിനെതിരേ ഹേമന്ത് സോറന്‍ ആദ്യം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ടുപോകുന്നില്ലെന്നും അതിനാല്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കണമെന്നും സോറന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ് വെള്ളിയാഴ്ച കേള്‍ക്കാന്‍ സമ്മതിച്ചത്.

ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്.