![mm mani pilot vahanam](https://thekarmanews.com/wp-content/uploads/2021/05/mm-mani-pilot-vahanam.jpg)
കോട്ടയം : മന്ത്രി എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശേരിക്ക് സമീപം മാമ്മൂട്ടിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ്ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ പോലീസുകാര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.