അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ തലയിൽ കെട്ടി രക്ഷപെടാൻ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം . ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ തലയിൽ വെച്ച് രക്ഷപെടാൻ മന്ത്രി ആർ ബിന്ദു. കേസ് എടുത്തത് പൊലീസ് ആണ്. പൊലീസിനോട് ചോദിക്കണം. കേസെടുത്തത് താൻ അല്ല, തൻ്റെ പരാതിയിലും അല്ല. പൊലീസിനെ നയിക്കുന്ന വകുപ്പ് വേറെ ഉണ്ട് – മന്ത്രി പറഞ്ഞു.

പൊലീസ് വെറുതെ കേസ് എടുക്കുകയില്ല. വാർത്തയുടെ പേരിൽ അല്ല കേസ്. കുറ്റകരമായ എന്തെങ്കിലും ഉണ്ടാകും. കേസ് എടുത്തത് പൊലീസ് ആണ്. പൊലീസിനെ നയിക്കുന്ന വകുപ്പ് വേറെ ഉണ്ട്. ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്നാണ് മന്ത്രി ബിന്ദു ഈ വിഷയത്തിൽ ഗൂഢാലോചന വാദം ആവർത്തിസിച്ചുകൊണ്ടു തിരുവനന്തപുരത്ത് പറഞ്ഞിരിക്കുന്നത്.

കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. വ്യാജേ രേഖ എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്, എന്നായിരുന്നു പ്രതിഭാഗതിൻ്റെ വാദം. എന്നാൽ പ്രതി നടത്തിയത് ഗുരുതര കുറ്റമാണ്. ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതാണ്. എന്നാണ് സർക്കാർ അഭിഭാഷകൻ ഹരീഷ് മറുപടി നൽകുന്നത്.

കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.