വനിതാ ഇന്‍സ്‌പെക്ടറെ കൈയേറ്റംചെയ്ത കേസില്‍ അനൂപ് ചന്ദ്രന്റെ ഭാര്യക്ക് ജാമ്യം

നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായത് 2019ലായിരുന്നു. നാട്ടുകാരി കൂടിയായ രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാലിനെയാണ് അനൂപ് ജീവിതസഖിയായി കൂടെ കൂട്ടിയിരിക്കുന്നത്

പോലീസ് സ്റ്റേഷനില്‍ വനിതാ ഇന്‍സ്‌പെക്ടറെ കൈയേറ്റംചെയ്ത കേസില്‍ നടന്റെ ഭാര്യയ്ക്ക് ജാമ്യം. ചേര്‍ത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടില്‍ ലക്ഷ്മിക്കാണു കോടതി ജാമ്യം അനുവദിച്ചത്. ചലച്ചിത്രനടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യയാണു ലക്ഷ്മി.

ഇവര്‍ കക്ഷിയായ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാനാണ് തിങ്കളാഴ്ച വനിതാ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. സംസാരിക്കുന്നതിനിടെ പ്രകോപിതയായി ഉദ്യോഗസ്ഥരെയും എതിര്‍കക്ഷികളെയും കൈയേറ്റംചെയ്തതിനും സ്റ്റേഷനിലെ കണ്ണാടി നശിപ്പിച്ചതിനുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ എതിര്‍കക്ഷിയെ അടിക്കാന്‍ തുനിഞ്ഞ യുവതി ഇതിനുപിന്നാലെയാണ് വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച്‌ കൈയേറ്റം ചെയ്തത്.

ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്. അതുകൊണ്ട് തന്നെ കൃഷിയോടുള്ള സ്നേഹം തന്റെ രക്തത്തിൽ ഉള്ളതാണെന്ന് അനൂപ് നേരത്തെ പറഞ്ഞിരുന്നു.