ഏഷ്യാനെറ്റിൽ തലകളുരുളുന്നു,മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്

ഏഷ്യാനെറ്റിൽ തലകളുരുളുന്നു. ഏഷ്യാനെറ്റ് കണ്ണൂർ റിപോർട്ടർ സാനിയോക്കെതിരെ അച്ചടക്ക നടപടി വന്നിരിക്കുന്നു. സാനിയോയേ കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റി. പി.വി അൻ വറിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ജൂലിയ സിന്റെ ഭാര്യ കൂടിയാണ്‌ സാനിയോ. ഇവർ വഴിയാണ്‌ പി വി അൻ വറിന്റെ അടുത്ത് വ്യാജമായി നിർമ്മിച്ച ഇന്റർവ്യൂവിന്റെ എഡിറ്റ് ചെയ്തതും ചെയ്യാത്തതുമായ റഷസ് കിട്ടിയത് എന്നാണ്‌ ഏഷ്യാനെറ്റിന്റെ നിഗമനം. എന്നാൽ ഏറ്റവും രസകരം കുറ്റവാളിയായ ഏഷ്യാനെറ്റ് റിപോർട്ടർ നൗഫൽ ബിൻ യൂസഫിനേയും ഷാജഹാനേയും നിലവിൽ തൊട്ടിട്ടില്ല. ഇവർക്കെതിരെ കടുത്ത നടപടി വരും എന്നാണറിയുന്നത്.

ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാര്യങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്. ഏഷ്യാനെറ്റിന്റെ ഉടമ കൂടിയായ മന്ത്രി രാജീവ് ചന്ദ്ര ശേഖർ വിഷയത്തിൽ ഇടപെട്ടു എന്നാണ്‌ ലഭിക്കുന്ന വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫും നിയമ സഭയിൽ ഏഷ്യാനെറ്റിനു വേണ്ടി എടുത്ത് വക്കാലത്തും വെളുപ്പിക്കലും ഒന്നും രാജീവ് ചന്ദ്ര ശേഖർ എല്ലാം തള്ളി കളഞ്ഞു എന്നാണറിയുന്നത്. ഏഷ്യാനെറ്റിനു മുന്നോട്ട് പോകാൻ കുറ്റക്കാർക്കെതിരെ നടപടി എന്ന നീക്കമാണിപ്പോൾ ചെയ്യുന്നത് എന്നും അറിയുന്നത്. തെറ്റുക​‍ീ സ്ഥാപനത്തിൽ ഉണ്ടാകാൻ പാടില്ല എന്ന നിലപാടും മന്ത്രി രാജീവ് ചന്ദ്ര ശേഖർ അറിയിച്ചതായി അറിയുന്നു

വ്യാജ ഇന്റർവ്യൂ ഷൂട്ട് ചെയ്ത ഏഷ്യാനെറ്റ് റിപോർട്ടർ നൗഫൽ ബിൻ യൂസഫിനും അത് എഡിറ്റ് ചെയ്ത് തിര കഥ തയ്യാറാക്കിയ കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസ് ചുമതല ഉള്ള ഷാജഹാൻ എന്നിവരെ പുറത്താക്കും എന്നാണിപ്പോൾ വൈകി കിട്ടുന്ന വിവരം, ഏഷ്യാനെറ്റിന്റെ ഈ സ്റ്റാഫുകൾ സ്ഥാപന മേധാവികളേ ചതിക്കുകയായിരുന്നു. അവസാനം വരെ ഇന്റർവ്യൂ സത്യവും നീതീ പൂർവവും എന്നായിരുന്നു സിന്ധു സൂര്യകുമാറിനെയും മറ്റ് മേലധികാരികളേയും കോഴിക്കോട് നിന്നും ഷാജഹാനും കണ്ണൂർ ഏഷ്യാനെറ്റ് റിപോർട്ടർ നൗഫൽ ബിൻ യൂസഫും അറിയിച്ചത്. പല വട്ടം ഇയവരോട് മേലധികാരികൾ ചോദിച്ചപ്പോഴും വ്യാജ ഇന്റർവ്യൂ അല്ലെന്ന് വാദമായിരുന്നു ഉന്നയിച്ചത്. പതിറ്റാണ്ടുകൾ ഏഷ്യാനെറ്റിൽ പ്രവർത്തിച്ച് വന്ന കോഴിക്കോടുള്ള ഷാജഹാനെ സിന്ധു സൂര്യകുമാർ അടക്കം ഉള്ള ഉന്നത മേലധികാരികളും മാനേജ്മെന്റും സംശയിക്കാതെ വിശ്വസിക്കുകയായിരുന്നു

ഇന്റർവ്യൂ വ്യാജം എന്ന് പുറത്തായപ്പോൾ ഷാജഹാനും ഏഷ്യാനെറ്റ് റിപോർട്ടർ നൗഫൽ ബിൻ യൂസഫും ചേർന്ന് ഇതേ പെൺകുട്ടിയുട്വ് പിതാവിനെ കൊണ്ട് വ്യാജ ഇന്റർവ്യൂ ശരിയെന്ന് വരുത്തി തീർക്കാൻ വീണ്ടും മറ്റൊരു ഇന്റർവ്യൂവും നടത്തി. യഥാർഥത്തിൽ പിതാവായിരുന്നു മകളേ പീഡിപ്പിച്ചത്. ഈ കേസിൽ പിതാവിനു രക്ഷപെടാൻ മയക്ക് മരുന്ന് നല്കി പെൺകുട്ടിയേ കൊണ്ട് കൂട്ടുകാർ പീഢിപ്പിച്ചു എന്ന വ്യാജമായ വാർത്ത ചമയ്ക്കുകയായിരുന്നു. പിതഖവിനെ പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ വൻ ഗൂഢാലോചനയും ക്വട്ടേഷനും എടുത്ത് നടത്തിയ ഒരു തിര കഥയായിരുന്നു വ്യാജമായി നിർമ്മിച്ച ഇന്റർവ്യൂ. ഏഷ്യാനെറ്റ് മേലധികാരികളേ പോലും കോഴിക്കോട് നിന്നും ഷാജഹാൻ തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തിൽ ഒരു വ്യാജമായ വീഡിയോയുടെ ആവശ്യവും വിഷയ ദാരിദ്ര്യവും ഏഷ്യാനെറ്റിനെ പോലു ഒരു സ്ഥാപനത്തിനു ഒരിക്കലും ആവശ്യമില്ല. അങ്ങിനെ ഇരിക്കെയാണ്‌ പിതാവ് മകളേ പീഢിപ്പിച്ച പോക്സോ കേസ് അട്ടിമറിക്കാൻ നടത്തിയ വൻ ഡീൽ നടന്നത്.

സ്ഥാപനത്തേ പ്രതിസന്ധിയിലാക്കിയ ജീവനക്കാർ ആരും സ്ഥാപനത്തിൽ ഉണ്ടാകരുത് എന്ന് നിലപാടാണ്‌ ഇപ്പോൾ മാനേജ്മെന്റിനുള്ളത്. പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് പേരിട്ട് മാമോദീസ മുക്കി തുടർ ഭരണം നടത്താൻ 24 മണിക്കൂറും യുദ്ധം ചെയ്ത ഏഷ്യാനെറ്റിനു ഇപ്പോൾ കമ്യൂണിസ്റ്റ് കാരായ ജീവനക്കാരിൽ നിന്നും നേതാക്കളിൽ നിന്നും തന്നെയാണ്‌ തിരിച്ചടി കിട്ടുന്നത്. പിണറായിയെ ക്യാപ്റ്റനാക്കി കേരളം മുഴുവൻ കെട്ടി ഘോഷിച്ച ചാനലായിരുന്നു ഏഷ്യാനെറ്റ്. മാത്രമല്ല തുറ്റർ ഭരണം ഉറപ്പാക്കാൻ ഏഷ്യാനെറ്റ് ഒരു ഡസനിലധികം സർവേകൾ പിണറായിക്കായി അനുകൂലമായി നടത്തിയതും ചരിത്രമാണ്‌. രാഷ്റ്റ്രീയ കേരളം ഇതൊന്നും വിസ്മരിക്കില്ല

ഇപ്പോൾ നറ്റപടിക്ക് വിധേയയായ ഏഷ്യാനെറ്റ് വ് റിപോർട്ട സാനിയോയും വ്യാജ ഇന്റർവ്യൂ ചെയ്ത നൗഫൽ ബിൻ യൂസഫുമാണ്‌ കണ്ണൂരിലെ റിപോർട്റ്റർമാർ.കഴിഞ്ഞ ആഗസ്റ്റിൽ സാനിയോ എടുത്ത ഇന്റർവ്യൂയിലെ ഒരു ഭാഗം നവംബറിൽ നൗഫൽ ചെയ്ത അന്വേഷണ പരമ്പരയിൽ ഉപയോഗിക്കുന്നു. സാനിയോയുടെ മുഖം കാണിച്ചില്ല. പകരം ആ ഇന്റർവ്യൂവിലെ ഓഡിയോ മാത്രം എടുത്ത് നൈഫൽ തന്റെ മുഖം കാണിക്കുന്നു. തുടർന്ന് സാനിയോയുടെ ഓഡിയോ തന്റെ ഇന്റർവ്യൂവിൽ ഡബ്ബ് ചെയ്ത് നൗഫൽ വിൻ യൂസഫ് കയറ്റുന്നു. ഇതിനായി ഉപയോച്ചതാവട്ടെ ചെറിയ പെൺകുട്ടിയേ അതും മുഖം കാണിച്ച്. അതായത് എല്ലാം മായവും വ്യാജവും തന്നെ ആയിരുന്നു നൗഫൽ ബിൻ യൂസഫ് നടത്തിയ ഇന്റർവ്യൂ.വ്യാജമായി തന്റെ ഇന്റർവ്യൂവിലെ ഓഡിയോ എടുത്ത് ഡബ്ബ് ചെയ്ത് നൗഫൽ ഉണ്ടാക്കിയ ഇന്റർവ്യൂ സാനിയോ വഴിയാണ്‌ പുറത്ത് പോകുന്നത് എന്നാണ്‌ വിവരങ്ങൾ. ഇവരുടെ ഭർത്യ്താവ് ജൂലിയസ് വഴി പി വി അൻ വർ എം.എൽ എയുടെ അടുത്ത് എത്തിച്ചു എന്നാണ്‌ നിഗമനം.ഇതാണിപ്പോൾ ഇവർക്കെതിരായ നറ്റപടിക്ക് കാരണം. കൂടുതൽ തലകൾ ഏഷ്യാനെറ്റിൽ ഉരുളും എന്ന് തന്നെയാണ്‌ വരുന്ന സൂചനകൾ.