പ്രണയം നടിച്ച് 16കാരിയെ നാടുകടത്തി പീഡനത്തിനിരയാക്കി; 19കാരനും 49കാരനും അറസ്റ്റിൽ

മാന്നാർ: 16കാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.
തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരാണ് അറസ്റ്റിലായത്. മാന്നാർ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിട്ടതായി പൊലീസ് പറഞ്ഞു.

പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് ഷാജിയാണ്. എസ്ഐമാരായ അഭിരാം, ശ്രീകുമാർ, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിന്നവർ.