അയല്‍വാസിയോട് ബന്ധമില്ലെന്ന് തെളിയിക്കാന്‍ കൗമാരക്കാരിയുടെ കൈ തിളക്കുന്ന എണ്ണയില്‍ മുക്കി

അയല്‍വാസിയോട് ബന്ധമില്ലെന്ന് തെളിയിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സംഭവത്തില്‍ രാഹുല്‍ പര്‍മാര്‍ എന്നയാളെയും ഇയാളുടെ ഭാര്യ സുമനെയും പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്‌കോട്ടിലെ ഭഗവതിപരയിലാണ് സംഭവം. തന്റെ ഭര്‍ത്താവ് രാഹുലിന് 17 കാരിയായ അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് സുമന്‍ കൗമാരക്കാരിയുടെ കൈ തിളപ്പിച്ച എണ്ണയില്‍ മുക്കിയത്. അതേസമയം, രാഹുല്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് കൗമാരക്കാരി പൊലീസിനോട് പറഞ്ഞത്.

ബന്ധമില്ലെന്ന് തെളിയിക്കാനായി ഭര്‍ത്താവിനോടും പെണ്‍കുട്ടിയോടും കൈ തിളപ്പിച്ച എണ്ണയില്‍ മുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച പെണ്‍കുട്ടിയുടെ കൈ ബലം പ്രയോഗിച്ചാണ് ഇവര്‍ എണ്ണയില്‍ മുക്കിയത്. പിന്നീട് ഭര്‍ത്താവിനോടും ഇത് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.