ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പ, അതുകൊണ്ട് തന്നെ ചാനൽ നിർത്തില്ല- മിയയുടെ സഹോദരി

കഴിഞ്ഞ ദിവസമാണ് നടി മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചത്. അടുത്തിടെയാണ് മിയ അമ്മയായത്. കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം മിയയുടെ സഹോദരി പങ്കിടുന്ന വീഡിയോയിൽ മിക്കതിലും മിയയുടെ പപ്പയും ഭാഗമായിരുന്നു. കഴിഞ്ഞ ദിവസമാണ് മിയയും ഭർത്താവ് അശ്വിനും ആദ്യ വിവാഹ വാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് മിയ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ സന്തോഷം മിയ സോഷ്യൽ മീഡിയകളിലൂടെയാണ് അരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് മിയയുടെ ഭർത്താവും നൽകിയ പേര്.

യൂട്യൂബ് ചാനലുമായി ജിനിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അച്ഛന്റെ മരണസമയത്തുണ്ടായ വിഷമ സമയത്ത് കൂടെ നിന്നവർക്ക് സ്‌നേഹം അറിയിച്ചായിരുന്നു മിയയുടെ സഹോദരിയായ ജിനി എത്തിയത് ജിനി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ,

ഞങ്ങളുടെ വിഷമ സമയത്ത് ഞങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനകളും സ്‌നേഹവാക്കുകളും ഞങ്ങൾക്ക് ആശ്വാസവും ശക്തിയും നൽകുന്നുണ്ട്‌. എല്ലാവർക്കും മറുപടി നൽകാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കുറച്ചുനാൾ യൂട്യൂബ് വീഡിയോസ് ഉണ്ടായിരിക്കുകയില്ല. തീർച്ചയായും പുതിയ വീഡിയോ ആയിട്ട് വരുന്നതായിരിക്കും. എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്. അതുകൊണ്ട് തന്നെ ചാനൽ നിർത്തുല്ല ഉടനെ വരുന്നതായിരിക്കും. താങ്ക് യൂ ഫോർ യുവർ ലവ് ആൻഡ് പ്രയേർസ് എന്നുമായിരുന്നു ജിനി കുറിച്ചത്.