റോഡ് നിയമങ്ങൾ ലംഘിച്ച് എംഎൽഎമാരും എംപിമാരും, ഓഗസ്റ്റ് മാസം മാത്രം ഇരിക്കൂർ എംഎൽഎ 18 തവണ നിയമം ലംഘിച്ചു

തിരുവനന്തപുരം. റോഡ് നിയമങ്ങള്‍ എംഎല്‍എമാരും എംപിമാരും ലംഘിക്കുന്നതായി പരാതി. ഓഗസ്റ്റ് മാസം മാത്രം 18 തവണയാണ് ഒരു എംഎല്‍എ മാത്രം റോഡ് നിയമം ലംഘിച്ചത്. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിന്റെ വാഹനമാണ് 18 തവണ നിയമം ലഘിച്ചതായി കണ്ടെത്തിയത്. ആറ് എംഎല്‍മാര്‍ ഒരു തവണയും റോഡ് നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.

എംപിമാരില്‍ ടിഎന്‍ പ്രതാപന്‍ കഴിഞ്ഞ മാസം 12 തവണ റോഡ് നിയമങ്ങള്‍ ലംഘിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മറ്റ് എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹന്നാന്‍ എന്നിവരും റോഡ് നിയമങ്ങള്‍ രംഘിച്ചിട്ടുണ്ട്. അതേസമയം എംഎല്‍മാരായ സണ്ണി ജോസഫ് ഏഴ് തവണയും മുഹമ്മദ് കുഞ്ഞ് 9 തവണയും ഇടി ടൈസന്‍ അഞ്ച് തവണയും സജീവ് കുമാര്‍ ജോസഫ് മുന്ന് തവണയും ഐബി സതീഷ് രണ്ട് തവണയും നിയമം ലംഘിച്ചു.