വിഷപ്പുക മൂടിയ കൊച്ചിയില്‍ തിങ്കളാഴ്ച മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

തിരുവനന്തപുരം. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ അഴിമതി നടത്തി കൊച്ചി നഗരത്തിലെ ജനങ്ങളെ വിഷപ്പുക തീറ്റിച്ച സര്‍ക്കാര്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുമായി എത്തുന്നു. മാരകരോഗത്തിന് കാരണമാകുന്ന വിഷപ്പുക 10 ദിവസം കൊച്ചി നഗരത്തിലെ ജനങ്ങളെക്കൊണ്ട് ശ്വസിപ്പിച്ച ശേഷമാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പത്ത് ദിവസത്തിനിടയില്‍ നിരവധി പേരാണ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിയത്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. തിങ്കളാഴ്ചയോടെ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും പിന്നീട് ചൊവ്വാഴ്ചയോടെഇത് അഞ്ചായി ഉയര്‍ത്തും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുവാനും അടിയന്തര വൈദ്യസഹായം നല്‍കുവാനും വേണ്ടിയാണ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.

ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച സ്ഥലങ്ങളിലാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭിക്കുക. അടിയന്തര ആവശ്യങ്ങളെ നേരിടുന്നതിനുള്ള എല്ലാ സൗകര്യവും യൂണിറ്റില്‍ ഉണ്ടാകും. ക്ലിനിക്കല്‍ മെഡിക്കല്‍ ഓഫിസര്‍, നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരും യൂണിറ്റില്‍ ഉണ്ടാകും.