കാര്‍ഗില്‍ വീരയോദ്ധാക്കളുടെ സ്മരണ എല്ലാകാലത്തും നിലനില്‍ക്കുമെന്ന് മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അകാരണമായ ശത്രുത പാകിസ്ഥാന്റെ ശീലമാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
സൈനികരുടെ ധീരതയും അര്‍പ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗില്‍ വിജയദിന സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്ത് കൊറോണ ആശങ്കയിലാണെങ്കിലും രോഗ വ്യാപനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണക്കെതിരായ പോരാട്ടം വിജയിച്ചേ തീരൂ. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളില്‍ ആരും വിട്ടുവീഴ്ച വരുത്തരുത്. ജാഗ്രത കൈവിടാന്‍ പാടില്ല. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് ശരിയായ ഔഷധമെന്നും അദ്ദേഹം വ്യക്തമാക്കി.