രാജ്യം ഇന്ന് സുരക്ഷിതം, ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഭീകരതയെ തുടച്ചുനീക്കാൻ എടുത്ത പരിശ്രമങ്ങളെക്കുറിച്ചും എടുത്തുപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്‌റെ 76 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ സുരക്ഷിതത്വമെന്തെന്ന് ഇന്ത്യ അറിയുകയാണ്. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഭീകരാക്രമണ പരമ്പരകൾ നടന്നിരുന്ന യുഗവും അവസാനിച്ചു.

കമ്യൂണിസ്റ്റ് ഭീകരരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ജനവാസ മേഖലകൾ കുറഞ്ഞു. അത്തരം പ്രദേശങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ മുന്നേറ്റം ഇപ്പോൾ സാധ്യമായി. ഇന്ത്യയുടെ അതിർത്തി മേഖലകൾ കൂടുതൽ സുരക്ഷിതമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‌റെ നിറവിലാണ് രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.

നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെത്തുന്നത് തുടർച്ചയായി പത്താം തവണയായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി, അടുത്ത തവണയും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും ഉറപ്പിച്ചു പറയുകയുണ്ടായി. 2024-ലെ തിരഞ്ഞെടുപ്പിന്റെ അങ്ക ചൂട് ചെങ്കോട്ട പ്രസംഗത്തിലും ഇതോടെ പ്രതിഫലിച്ചു. 2024ൽ 11മത് ചെങ്കോട്ട പ്രസംഗത്തിനു താൻ ഇവിടെ തിരികെ എത്തും എന്ന് പറഞ്ഞ് പോകുമ്പോൾ അത് രാഷ്ട്രീയ എതിരാളികൾക്ക് കൂടിയുള്ള വെല്ലുവിളിയായി മാറുകയായിരുന്നു.

ഇതിനിടെ ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ആ ചടങ്ങും വിട്ട് നിന്ന് കോൺഗ്രസ്.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പേരുഴുതി നീക്കി വയ്ച്ച കസേര ഒഴിഞ്ഞു കിടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ 140 കോടിയുള്ള നമ്മുടെ കുടുംബം എന്ന പ്രധാനമന്ത്രിയുടെ സന്ദേശം കേൾക്കുന്നതിൽ നിന്നും മല്ലികാർജുൻ ഖാർഗെ എത്തിയില്ല എന്നതും ശ്രദ്ധേയം.എന്നാൽ അദ്ദേഹത്തിന് സുഖമില്ലെന്ന് കോൺഗ്രസ് പറഞ്ഞു.