മോദിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയ ആൾ സി.പി.എം അനുഭാവി അഞ്ചാനിക്കൽ സേവ്യർ

കേരളത്തിൽ എത്തുന്ന നരേന്ദ്ര മോദിയേ വധിക്കും എന്ന് ഭീഷണി കത്തെഴുതിയ ആൾ സി.പി.എം കാരൻ അഞ്ചാനിക്കൽ സേവ്യർ എന്ന വിവരങ്ങൾ ആണ്‌ ഇപ്പോൾ പുറത്ത് വരുന്നത്. ഇയാൾ കെ സുരേന്ദ്രനു കത്തയച്ച് അയൽ വാസിയും വയോധികനുമായ ജോണിന്റെ പേര് വയ്ക്കുകയായിരുന്നു, കൈയ്യക്ഷരം ഉറപ്പാക്കിയാൽ അറസ്റ്റ് ഉടൻ ഉണ്ടാകും. കൊച്ചിയിലെ കത്രിക്കടവിൽ ആണ്‌ അഞ്ചാനിക്കൽ സേവ്യറിന്റെ വീട്. ഇയാൾ സി.പി.എം കാരനാണ്‌ എന്നാണ്‌ സമീപ വാസികളും നാട്ടുകാരും പറയുന്നത്. ഇടത് പക്ഷ അനുഭാവിയും വലിയ മോദി വിരോധിയുമാണ്‌. അഞ്ചാനിക്കൽ സേവ്യർ എന്നയാൾ കത്ത് എഴുതിയിട്ട് അയൽ വാസിയായ ജോൺ എന്നയാളുടെ പേർ വയ്ക്കുകയായിരുന്നു. ഈ ജോൺ ആകട്ടെ വയോധികനും ഹാർട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുന്ന ആളുമാണ്‌

ഇപ്പോൾ പോലീസ് അഞ്ചാനിക്കൽ സേവ്യറിനെ ചോദ്യം ചെയ്യുകയാണ്‌. ഇത്തരത്തിൽ ഒരു കത്ത് വന്നിട്ട് 2 ആഴ്ച്ചയായി. ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ്‌ കത്ത് കിട്ടിയത്. കത്ത് ലഭിച്ച ഉടൻ തന്നെ ഇത് കെ സുരേന്ദ്രൻ ഡി ജി പിക്ക് കൈമാറി. എന്നാൽ മോദി വരുന്നതിനു മുമ്പ് ഈ വിവരം പോലീസ് മാധ്യമങ്ങൾക്ക് നല്കുകയായിരുന്നു. ഗുരുതരമായ രഹസ്യ അന്വേഷണം ആയ കാര്യങ്ങൾ പോലീസ് തന്നെ മാധ്യമങ്ങൾക്ക് പരസ്യപ്പെടുത്തി എന്ന് മാത്രമല്ല കത്തുമായി ബന്ധപ്പെട്ട് 2 ആഴ്ച്ചയായി കാര്യമായ അന്വേഷണവും നടന്നില്ല.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടത് കേരള പോലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാഭീഷണിയാണ് കേരളത്തിൽ. പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയവരിൽ ഭരണകക്ഷിയിലെ ഒരു സംഘടനയും ഉണ്ടെന്നത് ഗൗരവകരമാണ്. ഇതിൽ സർക്കാരും സിപിഎമ്മും മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പോലീസ് ഇടപെട്ടാണ് മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയിരിക്കുന്നത്. ഭീഷണിക്കത്ത് പോലീസിന് കൈമാറിയിട്ട് ഒരാഴ്ചയോളമായി. പ്രധാനമന്ത്രി വരുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ കത്ത് പുറത്തുവിട്ടതിൽ ദുരൂഹതയുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മതമൗലികവാദികൾ സുരക്ഷാഭാഷണി മുഴക്കി എന്നത് ഗൗരവകരമായ കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിഡിപി, പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ പേരുകളാണുള്ളത് റിപ്പോർട്ടിലുള്ളത്. പേരുകൾ പുറത്തുവിട്ട പോലീസ് തന്നെയാണ് ഇവരെ സംരക്ഷിക്കുന്നത്. സുരക്ഷാഭീഷണിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നിൽ പോലീസ് ബുദ്ധിയാണോ അതോ മറ്റാരെങ്കിലുമാണോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തൊക്കെ വന്നിരുന്നാലും നിശ്ചയിച്ച പ്രകാരം തന്നെ പരിപാടികൾ നടക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വൻ വിജയമായിരിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാഭീഷണി നിലനിൽക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇസ്ലാമിക സംഘടനകളിൽ നിന്നും കമ്മ്യൂണിസ്റ്റ് ഭീകര സംഘടനകളിൽ നിന്നും ഭീഷണിയുണ്ടെന്നായിരുന്നു റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട പോലീസ് സുരക്ഷാ റിപ്പോർട്ട് ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്നും റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.   ആഭ്യന്തര വകുപ്പിന്റെ അങ്ങേയറ്റത്തെ വീഴ്ചയാണിത്. ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണം. എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം. കാരണം അദ്ദേഹമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത്.  

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ അത് രഹസ്യമാക്കി വെക്കാൻ പോലും കഴിയാത്ത ഒരു സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നുള്ളത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. അതിനർത്ഥം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് അങ്ങേയറ്റം കുത്തഴിഞ്ഞ അവസ്ഥയിലാണ് എന്നതാണ്- വി മുരളീധരൻ വിമർശിച്ചു.